HOME
DETAILS

25 വര്‍ഷത്തിന് ശേഷം മാനസാന്തരം; ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന പ്രതി ക്രിസ്തുമതം സ്വീകരിച്ചു

  
Muqthar
July 01 2025 | 01:07 AM

Australian missionary Graham Stewart Staines murder accused becomes a Christian

ഭുവനേശ്വര്‍: ഓസ്‌ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകരായ ഗ്രഹാം സ്റ്റെയിനെയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളെയും വാഹനത്തിലിട്ട് ചുട്ടുകൊന്ന തീവ്ര ഹിന്ദുത്വസംഘത്തില്‍പ്പെട്ട ചെഞ്ചു ഹാന്‍സ്ദയ്ക്ക് ഒടുവില്‍ മാനസാന്തരം. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാതിരുന്ന ചെഞ്ച് കൃത്യം നടന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോഴാണ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. ഒഡിയ മാധ്യമപ്രവര്‍ത്തകന്‍ ദയാശങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മതംമാറ്റം ചെഞ്ചു പരസ്യമാക്കിയത്. ഒരാളുടെയും പ്രേരണയിലോ സ്വാധീനത്തിലോ അല്ല ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായതെന്ന് അദ്ദേഹം പറഞ്ഞു.

2025-07-0107:07:52.suprabhaatham-news.png
ചെഞ്ചു ഹാന്‍സ്ദ
 

തിരിച്ചറിവില്ലാതിരുന്ന കാലത്ത് സംഭവിച്ചു പോയ തെറ്റാണത്. നിര്‍ദോഷിയും നിരപരാധിയുമായ വിദേശിയേയും ചെറിയകുട്ടികളെയും കൊന്നതിന്റെ പശ്ചാത്താപം ഇതുവരെയും എന്നെ വേട്ടയാടുകയായിരുന്നു. അതിന് ശേഷം എനിക്കെന്റെ വേണ്ടപ്പെട്ടവരെയെല്ലാം നഷ്ടമായി. ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. രണ്ടുസഹോദരിമാരെയും അടുത്ത ബന്ധുക്കളെയും വളരെപെട്ടെന്ന് നഷ്ടമായി. ഈ മരണങ്ങളുണ്ടാക്കിയ വേദനയില്‍നിന്ന് മുക്തിനേടാന്‍ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. തന്റെ മനസാക്ഷിക്കനുസരിച്ചാണ് തീരുമാനമെടുത്തത്. ആ സംഭവത്തിലുള്ള കുറ്റബോധത്താല്‍ നീറിക്കഴിയുകയായിരുന്നു ഇതുവരെ. ഇപ്പോഴെനിക്ക് സമാധാനവും സന്തോഷവും അനുഭവിക്കുന്നു- അദ്ദേഹം പറഞ്ഞു. ചെങ്കുവിന്റെ ഗ്രാമത്തില്‍പ്പെട്ട ഏതാനും പേരും ക്രിസ്തുമതത്തില്‍ ചേര്‍ന്നിട്ടുണ്ട്. 

 

2025-07-0107:07:63.suprabhaatham-news.png
 
 

1999 ജനുവരി 22ലെ ശൈത്യകാല രാത്രിയിലാണ് ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ഉള്‍ഗ്രാമമായ മനോഹര്‍പൂരില്‍ മനസ്സാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പ്രദേശത്ത് നടന്ന ക്യാംപില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ്,  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെയും ഹിന്ദുത്വവാദിയായ ധാരാ സിങ്ങിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. വാനില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളെയടക്കം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. എന്നാല്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ സ്റ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് തള്ളിയിരുന്നു. ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ട ശേഷവും ഗ്ലാഡിസ് മകള്‍ എസ്തറിനൊപ്പം ഒഡിഷയില്‍ തുടര്‍ന്നു. കുഷ്ഠരോഗം ബാധിച്ചവരുമൊത്തുള്ള പ്രവര്‍ത്തനത്തിന് 2005 ല്‍ ഇവരെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

A 39-year-old Hindu man, who was convicted of being part of a gang that murdered Australian missionary Graham Stewart Staines and his two young sons 26 years ago, has announced his baptism as a Baptist Christian.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  a day ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  a day ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  a day ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  a day ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  a day ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  a day ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  a day ago