
നാലുപതിറ്റാണ്ടിന് ശേഷം ഭോപ്പാല്‍ ദുരന്തത്തിന്റെ വിഷമാലിന്യങ്ങള്‍ പൂര്‍ണമായും കത്തിച്ചു; സംസ്കരിച്ചത് 337 ടണ്‍ രാസമാലിന്യങ്ങള്‍ | Bhopal Gas disaster

ന്യൂഡല്‍ഹി: 1984ല്‍ വാതകദുരന്തമുണ്ടായ ഭോപ്പാല്‍ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷമാലിന്യങ്ങള്‍ പൂര്‍ണമായും കത്തിച്ചു. 337 ടണ്‍ രാസമാലിന്യങ്ങള്‍ പീതാംപുരയിലെ പ്ലാന്റിലേക്ക് മാറ്റിയാണ് കത്തിച്ചത്. ആറുമാസത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് പൂര്‍ണമായും മാറ്റുന്നത്. ഇത് സുരക്ഷിതമായി മാറ്റി കത്തിച്ച വിവരം മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും. പിതാംപുരയിലേക്ക് മാറ്റുന്നത് ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജികളുണ്ട്. മാലിന്യങ്ങള്‍ അവിടേക്ക് മാറ്റുന്നത് പ്രദേശത്തെ മലിനമാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികളും ചില സന്നദ്ധ സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
മാലിന്യങ്ങള്‍ പൂര്‍ണമായും കത്തിച്ച ശേഷം ചാരം ശാസ്ത്രീയമായി സംസ്കരിക്കുകയാണ് പദ്ധതി. ഇതിന്റെ പരീക്ഷണത്തിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി 30 ടണ്‍ മാലിന്യം നേരത്തെ കത്തിച്ചിരുന്നു. ബാക്കി 307 ടണ്‍ മെയ് 5 നും ജൂണ്‍ 2930 രാത്രിക്കും ഇടയില്‍ കത്തിച്ചുവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയിലെ പ്ലാന്റിലെ മാലിന്യ നിര്‍മാര്‍ജനം മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടത്തിയത്.
1984 ഡിസംബര്‍ 2, 3 തീയതികളിലെ രാത്രിയിലാണ് ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് അത്യധികം വിഷാംശമുള്ള മിഥൈല്‍ ഐസോസ്യനേറ്റ് വാതകം ചോര്‍ന്ന് നിരവധി പേര് മരിച്ചത്. ആകെ കാല് ലക്ഷം പേര് കൊല്ലപ്പെട്ടെന്നാണ് കണക്ക്. നിരവധി പേര്‍ക്ക് ഗുരുതര അംഗവൈകല്യവും ജനിതക വൈകല്യവുമുണ്ടായി. മാലിന്യങ്ങള്‍ അവിടെ തുടര്‍ന്നതിനാല്‍ അത് തലമുറകളെ ബാധിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മണിക്കൂറില്‍ പരമാവധി 270 കിലോഗ്രാം എന്ന നിരക്കിലാണ് മാലിന്യങ്ങള്‍ കത്തിച്ചത്.
ഈ സമയത്ത് പിതാംപൂര്‍ പ്ലാന്റില്‍ നിന്നുള്ള വ്യത്യസ്ത വാതകങ്ങളുടെയും കണികകളുടെയും ബഹിര്‍ഗമനം ഒരു ഓണ്‍ലൈന്‍ സംവിധാനം വഴി തത്സമയം നിരീക്ഷിച്ചു, എല്ലാ ബഹിര്‍ഗമനങ്ങളും സ്റ്റാന്‍ഡേര്‍ഡ് പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി. കത്തിക്കുന്ന സമയത്ത് പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചില്ല. 337 ടണ്‍ മാലിന്യം കത്തിച്ചതിനുശേഷം ശേഷിക്കുന്ന ചാരവും മറ്റ് അവശിഷ്ടങ്ങളും സുരക്ഷിതമായി ചാക്കുകളില്‍ പൊതിഞ്ഞ് പ്ലാന്റിലെ ചോര്‍ച്ച പ്രതിരോധശേഷിയുള്ള സംഭരണശാലയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മാലിന്യ അവശിഷ്ടങ്ങള്‍ കുഴിച്ചിടുന്നതിന് ശാസ്ത്രീയ പ്രക്രിയ അനുസരിച്ച് പ്രത്യേക ലാന്‍ഡ്ഫില്‍ സെല്ലുകള്‍ നിര്‍മിച്ചു വരികയാണ്. നവംബറോടെ ഈ ജോലി പൂര്‍ത്തിയാകും. തുടര്‍ന്ന് ഈ അവശിഷ്ടങ്ങളും സംസ്കരിക്കും.
ഫാക്ടറിയില്‍ നിന്നുള്ള മാലിന്യത്തില്‍ അടച്ചിട്ട യൂനിറ്റിന്റെ പരിസരത്ത് നിന്നുള്ള മണ്ണ്, റിയാക്ടര്‍ അവശിഷ്ടം, സെവിന്‍ കീടനാശിനി അവശിഷ്ടം, നാഫ്താല് അവശിഷ്ടം, സെമിപ്രോസസ്ഡ് അവശിഷ്ടം എന്നിവ ഉള്‍പ്പെടുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് മാലിന്യത്തില്‍ സെവിന്‍, നാഫ്താല് രാസവസ്തുക്കളുടെ പ്രഭാവം ഇതിനകം ഏതാണ്ട് നിസ്സാരമായി മാറിയിട്ടുണ്ട്. മാലിന്യത്തില്‍ മിഥൈല്‍ ഐസോസ്യനേറ്റ് വാതകത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. റേഡിയോ ആക്ടീവ് കണികകളും അടങ്ങിയിട്ടില്ല.
The entire 337 tons of waste of the defunct Union Carbide factory in Bhopal has been incinerated and reduced to ashes at a disposal plant in Madhya Pradesh’s Pithampur town, an official said on Monday, six months after the toxic consignment was brought to the unit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 13 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 13 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 13 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 14 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 14 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 15 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 15 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 15 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 16 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 16 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 16 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 16 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 16 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 16 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 18 hours ago
ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍
qatar
• 18 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 19 hours ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 19 hours ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 19 hours ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 20 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 17 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 17 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 17 hours ago