HOME
DETAILS

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

  
Muqthar
July 02 2025 | 03:07 AM

Dubais RTA enhances traffic flow between Sheikh Zayed and Al Khail roads by 40 percent

ദുബൈ: ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനുമിടയില്‍ അല്‍ മെയ്ദാന്‍ സ്ട്രീറ്റ് വഴിയുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗതാഗത മെച്ചപ്പെടുത്തലുകള്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) പൂര്‍ത്തിയാക്കി. നഗരത്തിലെ റോഡ് ശൃംഖല ഏകോപിപ്പിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ സംരംഭത്തില്‍ ശൈഖ് സായിദ് റോഡില്‍ നിന്ന് അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് നമ്പര്‍ ഡി 69 വീതി കൂട്ടുകയും അതിന്റെ ശേഷി ഒന്ന് മുതല്‍ രണ്ട് വരെ ഇരട്ടിയാക്കുകയും ചെയ്തു.

ഈ നവീകരണം എക്‌സിറ്റിലെ വാഹന ശേഷി മണിക്കൂറില്‍ 1,500ല്‍ നിന്ന് 3,000 ആക്കി ഉയര്‍ത്തി. തിരക്കേറിയ സമയങ്ങളില്‍ യാത്രാ സമയം 40 ശതമാനം വരെയും, ക്യൂ 50 ശതമാനവും കുറച്ചു.

ഗതാഗത മെച്ചപ്പെടുത്തലിന്റെ മറ്റൊരു ഫലമെന്നോണം, ഒന്നാം അല്‍ ഖൈല്‍ റോഡിന് മുകളിലെ പാലത്തിന്റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളില്‍ നിന്നും നാലായി മാറി. അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, അല്‍ ഹദീഖ സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതത്തെ ഈ നവീകരണം പിന്തുണയ്ക്കുന്നു.

മെച്ചപ്പെടുത്തല്‍ മുഖേന പാലത്തിന്റെ ശേഷി മണിക്കൂറില്‍ 4,500ല്‍ നിന്ന് 6,000 വാഹനങ്ങളായി 33 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. നല്ല തിരക്കുള്ള (പീക് അവര്‍) സമയത്തെ ക്രോസിംഗ് സമയം ഏഴ് മിനുട്ടില്‍ നിന്ന് നാലായി കുറഞ്ഞു. ഇതോടെ, ഏകദേശം 40 ശതമാനം പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

വാഹന പ്രവാഹം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉപരിതല റോഡിനും ഫസ്റ്റ് അല്‍ ഖൈല്‍ റോഡിന് മുകളിലുള്ള പാലത്തിനുമിടയിലെ കണക്റ്റിംഗ് റാംപുകള്‍ ഒരു വരിയില്‍ നിന്ന് രണ്ട് വരിയായി വികസിപ്പിച്ചു. ഈ മെച്ചപ്പെടുത്തല്‍ ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിച്ചു. പ്രത്യേകിച്ചും, ഉച്ചയ്ക്കും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍. കാത്തിരിപ്പ് സമയം 50 ശതമാനത്തിലധികവും കുറയ്ക്കാനായി.

ഈ വര്‍ഷം നഗരത്തിലെ പ്രധാന മേഖലകളിലായി 75ലധികം ഗതാഗത മെച്ചപ്പെടുത്തല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ആര്‍.ടി.എയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണിത്. ജീവിത നിലവാരം മെച്ചപ്പെടുത്തുക, സമൂഹ ക്ഷേമം വര്‍ധിപ്പിക്കുക, സംയോജിത അടിസ്ഥാന സൗകര്യങ്ങളിലും മികച്ച സഞ്ചാര സൗകര്യങ്ങളിലും ആഗോള ലീഡറെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആര്‍.ടി.എയുടെ സുസ്ഥിര വികസന തന്ത്രവുമായി ഈ പദ്ധതി ചേരുന്നു.

Dubai RTA has completed series of rapid traffic improvement measures to enhance connectivity between Sheikh Zayed Road and Al Khail Road via Al Meydan Street. The works included widening the exit from Sheikh Zayed Road to Al Meydan Street from one lane to two and increasing the capacity of the bridge over First Al Khail Road from three to four lanes to accommodate vehicles travelling between Al Khail Road, Al Meydan Street, Sheikh Zayed Road and Al Hadiqa Street in both directions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 days ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 days ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 days ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 days ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 days ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 days ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  2 days ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 days ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 days ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  2 days ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങുന്നതിനിടെ സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ 12,326 കുടുംബങ്ങളെന്ന് സർവേ റിപ്പോര്‍ട്ട്‌

Kerala
  •  2 days ago