അമിതവാടക; ഡ്രൈവറെ മാറ്റി നിര്‍ത്താന്‍ തീരുമാനം
മാനന്തവാടി: ആംബുലന്‍സിന് അമിതവാടക ഈടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡ്രൈവറെ താത്ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ പാണ്ടിക്കടവ് സ്വദേശി ജമാലിനെയാണ് താത്ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ഉപരോധിച്ചതിനെ തുടര്‍ന്നാണ് നടപടി.
രണ്ടാഴ്ച മുമ്പ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ രണ്ടു രോഗികളില്‍ നിന്നും ഡ്രൈവര്‍ തുക കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഡോ.രവികുമാറിനെ ഉപരോധിച്ചത്. ഇതോടെയാണ് ഡൈവറെ താത്ക്കാലികമായി മാറ്റി നിര്‍ത്താനും അടുത്ത എച്ച്.എം.സി യോഗത്തില്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചത്. മനോജ് പട്ടേട്ട്, പി.എന്‍ സുനീഷ്, സി.പി മുഹമ്മദലി, പി.ബി ബിനു, എന്‍.എസ് ജ്യോതിഷ്, മുഹമദ് അസ്ലം എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."