HOME
DETAILS

പരിപൂർണമായ കാർ ഉണ്ടാക്കിയ ചെരുപ്പക്കാരന്റെ കഥ: കൊനിസെഗിന്റെയും 

  
Sabiksabil
July 02 2025 | 13:07 PM

The Story of the Shoemaker Who Built a Perfect Car Koenigsegg

 

ഇന്ന് ഇന്ത്യയിൽ ഇല്ലാത്ത ഒരു കാർ ബ്രാന്റിന്റെ  കഥയാണ്. ഇന്ത്യയിൽ ഇല്ലെങ്കിലും ലോകമാകമാനം ഹൈപ്പർ കാറുകളെയും മെഗാ കാറുകളെയും ഇഷ്ട പെടുന്ന എല്ലാവരും അറിയാവുന്ന ഒരു കമ്പനി കൂടിയാണിത്. വെറേതുമല്ല സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊനിസെഗ് ആണ് ആ കമ്പനി .ഇന്ന് നമുക്ക് കൊനിസെഗിന്റെ ചരിത്രത്തിലൂടെ ഒന്ന് വേഗത്തിൽ സഞ്ചരിച്ച് വരാം.

സാധാരണ നമ്മൾ അറിയുന്ന പല കാർ ബ്രാന്റുകൾക്കും നൂറ്റാണ്ടുകളുടെയോ അതിനപ്പുറമോ ഉള്ള ബ്രാന്റ് ഹിസ്റ്ററികൾ ഉണ്ടാവാറുണ്ട് എന്നാൽ  കൊനിസെഗിന് അങ്ങനെ നൂറ്റാണ്ടു കളുടെ പേരും പെരുമായും ഒന്നും ഇല്ല മറിച്ച്  വെറും 31 വർഷത്തെ അതിവേഗ ചരിത്രമാണ് സൂപ്പർ കാറുകളുടെ രംഗത്ത് അവഗണിക്കാനകാത്ത ഈ കമ്പനിക്കു പറയാനുള്ളത്.കമ്പനിയുടെ പോലെ തന്നെ "ചെറുപ്പക്കാരനായ" ക്രിസ്റ്റ്റ്റൃൻ കൊനിസെഗ്  എന്നാ ചെറുപ്പകാരന്റെ കഥയും ഈ ബ്രാന്റിന്റെ പിന്നിലുണ്ട്. 1994ൽ ആണ് സ്വീഡനിലെ ഒലോഫ്സ്ട്രോം  നഗരത്തിൽ കൊനിസെഗ്  കമ്പനി സ്ഥാപ്പിക്കപ്പെട്ടത്.തുടർന്ന് വർ ഷങ്ങളുടെ ഗവേഷണങ്ങൾക്ക് ശേഷം 1996ൽ  കമ്പനി തങ്ങളുടെ  ആദ്യ കോനിസെഗ് കാറായ കോനിസെഗ് സിസി പൊതു പ്രദർശനത്തിന്  വെച്ചു .വീണ്ടും 6 വർഷം കഴിഞ്ഞാണ്  2002ൽ ആദ്യ കാർ വന്നിജ്യടിസ്ഥാനത്തിൽ വിൽക്കാൻ കമ്പനിക്ക് സാധിച്ചത് .ഈ 6 വർഷം കമ്പനി വെറുതെ ഇരുന്നതായിരുന്നില്ല മറിച്ച് പൂർണതയുള്ള ഒരു സ്‌പോർട് കാർ നിർമിക്കാനുള്ള പരീക്ഷണങ്ങളിലായിരുന്നു.

1997 ൽ കമ്പനി എയ്ഞ്ചൽ ഹോം എന്ന സ്ഥലത്തെ സ്വീഡിഷ് വ്യോമ സേനയുടെ പ്രതിരോധ വകുപ്പിന്റെ കെട്ടിടങ്ങൾ ഉള്ള സ്ഥലം ഏറ്റെടുത്ത്   അവിടെ അവരുടെ പുതിയ ഫാക്ടറി പണിതു കമ്പനി അങ്ങോട്ട് മാറ്റി സ്ഥാപിച്ചു .അവിടെ ഉണ്ടായിരുന്ന വ്യോമ സേനയുടെ റൺവേ  കമ്പനി അവരുടെ പുതിയ കാറുകളുടെ വേഗത പരീക്ഷിക്കാനുള്ള ട്രാക്കാക്കി മാറ്റി.അതു മാത്രമല്ല തങ്ങളുടെ കാറുകൾ വാങ്ങാൻ വരുന്ന അതിസമ്പന്നരായ  ഇടപാടുകാർക്ക് തങ്ങളുടെ പ്രൈവറ്റ് ജെറ്റുകളിൽ എയ്ഞ്ചൽ ഹോമിലെ കമ്പനിയുടെ ആസ്ഥാനെത്തേക്ക് പറന്നിറങ്ങി  കാറുകൾ വാങ്ങാനുള്ള  സൗകര്യവും കമ്പനി ഇതോടപ്പം ഒരുക്കി. ലോകത്ത് വളരെ കുറച്ച് കോനിസെഗ് കാറുകൾ മാത്രമേ  നിർമിക്കപ്പെട്ടിട്ടൊള്ളൂ.അതിനുള്ള കാരണം കോനിസെഗ്  അവരുടെ കാറുകളുടെ നിർമാണത്തിൽ പുലർത്തി പോരുന്ന കണിശത തന്നെയാണ്‌.ഓട്ടോമെറ്റിക് യന്ത്രങ്ങളുടെ സഹായം കൂടാതെ വിദഗ്ധരായ തൊഴിലാളികൾ പൂർണമായും നേരിട്ട് നിർമിക്കുന്നവയണ് ഓരോന്നും ഫലമോ ഫെറാരി ഒരാഴ്ച നിർമിക്കുന്ന അത്രെയും കറുകളെ കോനിസെഗ് ഒരു വർഷത്തിൽ നിർമിക്കുന്നുള്ളു!

നിർമാണത്തിൽ ഇത്ര കണിശത പുലർത്തുന്ന കോനി സെഗ്  കാറുകൾ പെർഫോമൻസിലും ഒട്ടും പിന്നില്ലല്ല .ലോകത്തിലെ വേഗമെറിയ കാറുകളുടെ പട്ടികയിലും,ലോകത്തെ ഏറ്റവും സുന്ദരമായ കാറുകളുടെ പട്ടികയിലും കോനി സെഗിന്റെ കാറുകൾ ഇടംപിടിച്ചിട്ടുണ്ട്.ടോപ്പ് ഗിയർ പറയുന്നതനുസരിച്ച് പബ്ലിക് റോഡുകളിലെ എറ്റവും വേഗമെറിയ പ്രോഡക്ഷൻ കാർ,0 to 300 സ്പീഡ് ഏറ്റവും പെട്ടന്ന് കൈവരിക്കുന്ന കാർ (ഇതു കൂടാതെ മറ്റു ബ്രാന്റുകളുടെ മോഡലുകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്) എന്നീ നോട്ടമെല്ലാം  കോനി സെഗിന്റെ അഗേര ആർ സ്വന്തം പേരിലാക്കിയിരുന്നു. പവർ കൂടിയ സ്പേർഡ്‌സ് കാർ എന്നതിലുപരി ശക്തമായ മലിനീകരണ ചട്ടങ്ങളും കമ്പനി പാലിക്കുന്നുണ്ട്. കോനി സേഗ് 2006 ഇറക്കിയ സി സി എക്സ് എന്ന മോഡൽ അധികാരികൾ ആവിശ്യപ്പെടുന്ന എല്ലാ മലിനീകരണ നിബന്ധങ്ങളും പാലിക്കുന്ന കാറാ യിരുന്നു.ഇതിന്റെ കുറച്ചു കൂടി പരിഷ്കരിച്ച മോഡലായ സി സി എക്സ് ആർ എന്ന ഫ്ലെക്സ് ഇന്ധന പതിപ്പും കമ്പനി പുറത്തറക്കി.ഇത് സാധാരണ ഗ്യാസിലും,എത്തനോളിലും ഇവ രണ്ടും കൂടിയ മിശ്രതത്തിലും പ്രവർത്തിക്കുന്നതിനാൽ മലിനീകരണം  വളരെ കുറവായിരുന്നു.

ഹൈപ്പർ  കാർ മേഖലയിൽ ആരും ഇതു വരെ പരീക്ഷിക്കാത്ത ഒരു മോഡൽ 2020ൽ കമ്പനി അവതരിപ്പിച്ചു.അതാണ് കോനി സെഗ്  ജെമെറ. ഇത് ഒരു ഫോർ സീറ്റർ മെഗാ കാർ ആയാണ് കമ്പനി അവതരിപ്പിച്ചത്.ഒരു 1700 ഹോഴ്സ് പവർ ഉല്പ്തിപ്പിക്കുന്ന ഈ കാറിൽ യാത്ര ചെയ്യുന്ന നാല് പേർക്ക്  നാല് ട്രോളി ബാഗും കമ്പനി നൽകിയിരുന്നു.കമ്പനി നൽകിയ വിവരങ്ങൾ അനുസരിച്ചു 2,3000 ഹോഴ്സ് പവർ ഉല്പ്തിപ്പിക്കുന്ന ഒരു 5 ലിറ്റർ ത്രീ സിലിൻഡർ v8 ഹൈബ്രിഡ് എഞ്ചിനും കൂടി വരും കാലങ്ങളിൽ കമ്പനി ജെമെറക്ക്  നൽകാൻ സാധ്യത ഉണ്ട്.എന്തായാലും പരിപൂർണമായ ഹൈപ്പർ കാർ ഉണ്ടാക്കാനുള്ള ക്രിസ്ത്യൻ കോനി സെഗിന്റെയും കമ്പനിയുടെയും കുതിപ്പ് തുടരുക തെന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  2 hours ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  2 hours ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  2 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  2 hours ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  2 hours ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  2 hours ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  2 hours ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  2 hours ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  2 hours ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  3 hours ago