HOME
DETAILS

സംഭല്‍: സംഘര്‍ഷമുണ്ടാക്കിയത് പൊലിസിന്റെ നടപടി, നടന്നത് നിയമത്തിന്റെ ദുര്‍വിനിയോഗം; ഗുരുതര പരാമര്‍ശങ്ങളുമായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

  
Muqthar
July 03 2025 | 01:07 AM

Sambhal Violence Fact Finding Report Blames Police Excesses and Selective Use of the Law

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭലില്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഷാഹി മസ്ജിദിലെ സര്‍വേക്കെതിരേ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണം പൊലിസിന്റെ നടപടികളെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പക്ഷപാതപരമായ പെരുമാറ്റം, പൊലിസ് അതിക്രമങ്ങള്‍, ഏകപക്ഷീയമായ അറസ്റ്റുകള്‍, നിയമത്തിന്റെ ദുരുപയോഗം എന്നിവയാണ് സംഭല്‍ സംഘര്‍ഷത്തിന്റെ രത്‌നച്ചുരുക്കമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പൗരാവകാശസംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സും (എ.പി.സി.ആര്‍) കര്‍വാനെ മുഹബ്ബത്തും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലും പ്രത്യേക ഡോക്യുമെന്ററിയിലുമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിയിലാണ് റിപ്പോര്‍ട്ടും ഡോക്യുമെന്ററിയും പുറത്തുവിട്ടത്. 
ശരിയായ നടപടിക്രമങ്ങളില്ലാതെയാണ് സര്‍വേകള്‍ നടത്തിയതെന്നും മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടത്തെ പള്ളിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചത് എന്തിനാണെന്നും പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ എ.പി.സി.ആര്‍ ദേശീയ സെക്രട്ടറി നദീം ഖാന്‍ ചോദിച്ചു. സര്‍വേ സംബന്ധിച്ച് അധികൃതര്‍ മുസ്ലിം സമുദായത്തിന്റെ അഭിപ്രായം തേടിയില്ല. നിയമത്തിന്റെ മനപ്പൂര്‍വമുള്ള ദുരുപയോഗമാണ് സംഭലില്‍ അഞ്ചുപേരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നും നദീം ഖാന്‍ ചൂണ്ടിക്കാട്ടി. 


ദൃക്‌സാക്ഷികളുടെയും നാട്ടുകാരുടെയും മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. നിരപരാധികളായ നിരവധി പേരെ ജയിലിലടച്ചിട്ടുണ്ടെന്നും അവര്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും സ്‌കൂള്‍ മാനേജറായ സംഭല്‍ സ്വദേശി ഷാവേസ് പറഞ്ഞു. എന്റെ സ്‌കൂളിന്റെ ഒരു ഭാഗം നോട്ടീസ് കൂടാതെ ഏറ്റെടുത്തു. പ്രതിരോധിച്ചപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ പോകുന്നതുവരെ നിയമപരമായ രേഖകള്‍ പോലും നിരസിക്കപ്പെട്ടു.- അദ്ദേഹം പറഞ്ഞു.

സംഭല്‍ സന്ദര്‍ശന വേളയില്‍ എല്ലായ്‌പ്പോഴും ഞങ്ങളെ പൊലിസ് നിരീക്ഷിച്ചുകൊണ്ടിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘത്തിലെ പ്രകൃതി പറഞ്ഞു. ഇരകളുടെ വീടുകളില്‍ എത്തിയപ്പോഴേക്കും പൊലിസ് സ്ഥലത്തെത്തി. അധികാരവും ഭയവും ഉപയോഗിച്ചുള്ള പൂര്‍ണ്ണ നിയന്ത്രണത്തിന്റെ ഒരു പരീക്ഷണം പോലെയായിരുന്നു ഇത്. യഥാര്‍ത്ഥ രേഖകള്‍ സ്വീകരിക്കാത്തതും നശിപ്പിക്കുന്നതും ഞങ്ങള്‍ സംഭലില്‍ കണ്ടു-  അവര്‍ പറഞ്ഞു.

ഒരു പള്ളി കുഴിച്ചാല്‍, നിങ്ങള്‍ക്ക് ഒരു ക്ഷേത്രം ലഭിക്കും. ക്ഷേത്രം കുഴിച്ചാല്‍ ഒരു സ്തൂപം ലഭിക്കും. ഇത് എവിടെ അവസാനിക്കും?-  സംഘത്തെ നയിച്ച പ്രശസ്ത സംവിധായകന്‍ ഹര്‍ഷ് മന്ദര്‍ ചോദിച്ചു. സംഭലിന് ഹിന്ദു- മുസ്ലിം സംഘര്‍ഷങ്ങളുടെ ഒരു ചരിത്രവും ഇല്ല. ഇപ്പോള്‍ അവര്‍ അവിടെ മറ്റൊരു അയോധ്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:

* ലാത്തി, കണ്ണീര്‍വാതകം, വെടിയുണ്ടകള്‍ എന്നിവ ഉപയോഗിച്ച് പൊലിസ് നേരിട്ടു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് മുസ്ലിംകള്‍ കൊല്ലപ്പെട്ടു.
* 85ലധികം പേരെ അറസ്റ്റ് ചെയ്തു, പലരും ദരിദ്രരായിരുന്നു. അവര്‍ക്ക് നിയമസഹായം ലഭിച്ചതുമില്ല.
* പ്രതിഷേധക്കാര്‍ സമാധാനപരമായി പെരുമാറിയെങ്കിലും വീടുകള്‍ ആക്രമിക്കപ്പെട്ടു. 
* പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വൈകി. അഭിഭാഷകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
* പ്രതിഷേധ സ്ഥലത്ത് നിന്ന് കല്ലുകള്‍ ഉപയോഗിച്ച് പൊലിസ് ഔട്ട്‌പോസ്റ്റുകള്‍ നിര്‍മ്മിച്ചു. നിരപരാധികളെ പ്രതികളാക്കി പോസ്റ്ററുകള്‍ പതിച്ചു.
* കല്‍ക്കിയുടെ ജന്മസ്ഥലത്തെക്കുറിച്ചും പുതിയ മത ടൂറിസത്തെക്കുറിച്ചുമുള്ള അവകാശവാദങ്ങള്‍ക്കും വ്യാപക പ്രചാരണം നല്‍കി
* നിയമം നീതിപൂര്‍വ്വം പ്രയോഗിച്ചിരുന്നെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു

A detailed report and a documentary on the violence last November in Sambhal, Uttar Pradesh, allege that administration bias, police excesses, arbitrary arrests, and a selective use of the law resulted in five deaths and created a sense of fear and insecurity in the Muslim community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  17 hours ago
No Image

ഒക്ട ബ്ലാക്ക്: ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവി വിപണിയിൽ 

auto-mobile
  •  17 hours ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  17 hours ago
No Image

ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി 

National
  •  17 hours ago
No Image

ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്

Cricket
  •  18 hours ago
No Image

ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ​ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ

National
  •  18 hours ago
No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  19 hours ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  20 hours ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  20 hours ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  20 hours ago

No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  a day ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  a day ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  a day ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  a day ago