HOME
DETAILS

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

  
July 05 2025 | 08:07 AM

Uddhav and Raj Thackeray Reunite After 20 Years BJPs Power Is in Vidhan Bhavan Ours Is in the Streets

മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എംഎന്‍എസ് മേധാവി രാജ് താക്കറെയും. പ്രൈമറി സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതിന്റെ ആഘോഷയോഗത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

'ബാലാസാഹേബ് താക്കറെക്കോ മറ്റുള്ളവര്‍ക്കോ ചെയ്യാനാകാത്തത് ഫഡ്‌നാവിസ് ചെയ്തു, ഞങ്ങളെ ഒന്നിപ്പിച്ചു,' രാജ് താക്കറെ മറാത്തിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

'എന്തിനാണ് കുട്ടികളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത്?' സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി അവതരിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ രാജ് താക്കറെ വിമര്‍ശിച്ചു. പൊതുജനങ്ങളുടെ ഭാഗത്തു നിന്നുയര്‍ന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ തീരുമാനം പിന്നീട് പിന്‍വലിച്ചിരുന്നു.

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനിലാണ്, ഞങ്ങളുടേത് തെരുവിലും,' എന്ന് രാജ് താക്കറെ പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഹിന്ദി തീരുമാനം നിശബ്ദമായി അംഗീകരിച്ചിരുന്നെങ്കില്‍, അടുത്ത ശ്രമം മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍പെടുത്താനായിരുന്നേനെ,' രാജ് താക്കറെ ആരോപിച്ചു.  

മഹാരാഷ്ട്രയില്‍ ബിജെപിയുടെ ആധിപത്യം വര്‍ധിക്കവേ, ശിവസേനയുടെ അടിത്തറ നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ പുതിയ നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2022ല്‍ ഏക്‌നാഥ് ഷിന്‍ഡെ ശിവസേന പിളര്‍ത്തി, പ്രമുഖ നേതാക്കളെ അടര്‍ത്തിമാറ്റി ബിജെപിയുമായി സഖ്യം ചേര്‍ന്നതോടെ ഉദ്ധവിന്റെ രാഷ്ട്രീയ ശക്തി ക്ഷയിച്ചിരുന്നു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍, ഒരു കാലത്ത് ശത്രുവായി കണ്ടിരുന്ന എംഎന്‍എസ് നേതാവ് രാജ് താക്കറെയുമായി കൈകോര്‍ക്കാന്‍ ഉദ്ധവിനെ പ്രേരിപ്പിച്ചു. ബിജെപിയുടെ വളര്‍ച്ചയ്ക്കിടയില്‍ തന്റെ രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്തുകയാണ് രാജ് താക്കറെയുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  5 days ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  5 days ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  5 days ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  5 days ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  5 days ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  5 days ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  5 days ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  5 days ago
No Image

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 days ago