
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ടിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. റൂട്ടിനെ ആദ്യ കാലങ്ങളിൽ കളിക്കുന്നത് കണ്ടപ്പോൾ തന്നെ വലിയ താരമായി മാറുമെന്ന് താൻ പ്രവചിച്ചിരുന്നുവെന്നാണ് സച്ചിൻ പറഞ്ഞത്. റെഡ്ഡിറ്റിലെ 'ആസ്ക് സച്ചിൻ' എന്ന ആരാധക സംവാദ സെഷനിൽ സംസാരിക്കുകയായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ.
''13000 റൺസ് മറികടക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്. അദ്ദേഹം ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നു. 2012ൽ നാഗ്പൂരിൽ റൂട്ട് അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ റൂട്ടിനെ ഞാൻ ആദ്യമായി കണ്ടു. അപ്പോൾ ഇംഗ്ലണ്ടിനെ ഭാവി ക്യാപ്റ്റനാക്കാൻ അവർ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ എന്റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു. എന്നെ ഏറ്റവുമധികം ആകർഷിച്ചത് അദ്ദേഹം വിക്കറ്റിനെ വിലയിരുത്തിയ രീതിയും സ്ട്രൈക്ക് എങ്ങനെ റൊട്ടേറ്റ് ചെയ്തു എന്നതുമാണ്. അദ്ദേഹം ഒരു വലിയ താരമാവുമെന്ന് എനിക്ക് ആ നിമിഷം തന്നെ അറിയാമായിരുന്നു'' സച്ചിൻ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടക്കാൻ റൂട്ടിന് ഇനി വെറും 2378 റൺസ് മാത്രം മതി.
മാഞ്ചസ്റ്ററിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാമനായി റൂട്ട് മാറിയത്. ഈ സെഞ്ച്വറി നേടിയതിന് പിന്നാലെ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്.
13378 റൺസാണ് റിക്കി പോണ്ടിങ് ടെസ്റ്റിൽ നേടിയത്. മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക് കാലിസ്, ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ് എന്നിവരാണ് പോണ്ടിങ്ങിന്റെ പുറകിലുള്ളത്. ജാക് കാലിസ് 13289 രാഹുൽ ദ്രാവിഡ് 13288 റൺസും ആണ് നേടിയിട്ടുള്ളത്. ടെസ്റ്റിൽ 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്.
Indian legend Sachin Tendulkar has spoken about England legend Joe Root. Sachin said that he predicted that Root would become a big star when he saw him play in his early days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം
Kerala
• 9 hours ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 9 hours ago
ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 10 hours ago
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന
Kerala
• 10 hours ago
പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 11 hours ago
ഇന്ത്യയിൽ നിർമിച്ച ഇവി ബാറ്ററികളും വാഹനങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 11 hours ago
പൂക്കോട്ടൂർ യുദ്ധത്തിന് 104 വയസ്സ്; അവഗണിക്കപ്പെടുന്ന വീരേതിഹാസത്തിന്റെ ഓർമകളിൽ നാട്
Kerala
• 11 hours ago
'ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍ കൂട്ടു നില്‍ക്കുന്നു'; റോയിട്ടേഴ്‌സില്‍ നിന്ന് രാജിവച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തക
International
• 11 hours ago
ഡി.കെ. ശിവകുമാർ ആർ.എസ്.എസ് പ്രാർഥനാ ഗാനം ആലപിച്ച സംഭവം: കോൺഗ്രസിനുള്ളിൽ വിവാദം: മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി
National
• 11 hours ago
യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
uae
• 11 hours ago
അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്
Travel-blogs
• 12 hours ago
ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 12 hours ago
യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ
uae
• 12 hours ago
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• 14 hours ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 15 hours ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 15 hours ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 16 hours ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 16 hours ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 14 hours ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 14 hours ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 14 hours ago