HOME
DETAILS

കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്‍

  
August 26 2025 | 05:08 AM

mavoor kozhikode suspected tiger sighting near grasim factory sparks concern

 

മാവൂര്‍: കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടെന്ന് സംശയം. മാവൂര്‍ എളമരം റോഡില്‍ ഗ്രാസിം ഫാക്ടറി കോംപൗണ്ടില്‍ പുലിയെ കണ്ടതായാണ് യാത്രക്കാരന്‍ പറഞ്ഞത്. ഇന്നലെ രാത്രി 8.45 ഓടെ പെരുവയല്‍ സ്വദേശി ശ്രീജിത്താണ് ഫാക്ടറിയുടെ പഴയ എട്ടാം ഗേറ്റിനു സമീപം പുലിയെ കണ്ടത്.

പെരുവയലില്‍ നിന്നു ബൈക്കില്‍ കൂളിമാട് ഭാഗത്തേക്ക് പോവുകയായിരുന്നു ശ്രീജിത്ത്. അപ്പോഴാണ് ഗ്രാസിം ഫാക്ടറി വളപ്പില്‍നിന്ന് മതില്‍ കടന്ന് റോഡിലേക്ക് ജീവി ചാടുന്നത് കണ്ടത്. ശേഷം എതിര്‍വശത്തെ ഗ്രാസിം ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് മതില്‍ ചാടിക്കടന്നു പോവുകയും ചെയ്തു. ഭയന്ന യാത്രക്കാരന്‍ എളമരം ഭാഗത്തെ കടകളില്‍ ചെന്ന് വിവരം അറിയിക്കുകയായിരുന്നു. നീണ്ട വാലും രണ്ടര അടിയോളം ഉയരവുമുള്ള ജീവി പുലിയാണെന്നാണ് ഇയാള്‍ ഉറപ്പിച്ച് പറയുന്നത്.

മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലിസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. ഗ്രാസിം ഫാക്ടറിയുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും വളപ്പ് വര്‍ഷങ്ങളായി കാടുമൂടി കിടക്കുകയാണ്.

 

കാട്ടുപന്നികള്‍ അടക്കമുള്ള ജീവികളുടെ വിഹാര കേന്ദ്രമാണിപ്പോഴിവിടെ. ഏത് ജീവിയാണെന്ന് സ്ഥിരീകരണം ലഭിക്കുന്നതുവരെ ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് വിശദമായ പരിശോധന നടത്തുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

uae
  •  a day ago
No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  a day ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  a day ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  a day ago
No Image

കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി

National
  •  a day ago
No Image

പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം

Kerala
  •  a day ago
No Image

മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Kerala
  •  a day ago
No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  a day ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  a day ago