
തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ

അതിമനോഹരമായ മറ്റൊരു പ്രണയകഥ കൂടി പാതിവഴിക്ക് ഇല്ലാതാക്കിയിരിക്കുന്നു ഇസ്‌റാഈല്‍ ഭീകരര്‍. മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സലാമയുടേയും ഹാല അസ്ഫര്‍ സലാമയുടേയും പ്രണയകഥ. വാര്‍ത്തകള്‍ പങ്കിട്ട് മാത്രം ഒന്നായവരല്ല അവര്‍. അവരുടെ പ്രണയത്തിന് പിന്നില്‍ യുദ്ധത്തിന്റെ ഭീകരതയുണ്ടായിരുന്നു. അത് തീര്‍ത്ത ഒടുങ്ങാത്ത നോവിന്റെ കരുത്തുണ്ടായിരുന്നു. അവര്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ഒലീവിലകളുടെ നിറമായിരുന്നു. അവരുടെ ആകാശത്തിന് കറുപ്പും ചുവപ്പും പച്ചയും വെളുപ്പും തീര്‍ത്ത മനോഹാരിയതയായിരുന്നു. അവരുടെ കിനാക്കളിലെന്നും വെടിയൊച്ചകളില്ലാത്ത തെരുവുകളിലൂടെ വിശക്കാത്ത വയറുമായി ഓടിക്കളിക്കുന്ന ഹന്‍ദലമാരായിരുന്നു. എല്ലാ പ്രതീക്ഷകള്‍ക്കും ഒരേ ആഴം. എല്ലാ സ്വപ്‌നങ്ങള്‍ക്കും ഒരേ നിറം ..എല്ലാ ചിന്തകള്‍ക്കും ഒരേ താളം..അങ്ങിനയങ്ങിനെ ഒന്നായവരായിരുന്നു അവര്‍. അവരുടെ ചുവടുകളും എന്നും ഒന്നിച്ചായിരുന്നു. വരണ്ട മണ്ണിലൂടെ മരണം മണക്കുന്ന കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ ചവിട്ടി പരസ്പരം താങ്ങായി നടന്നു നീങ്ങിയവരാണ് അവര്‍.
എന്നാല്‍ ചോരയുണങ്ങാത്ത...വേദനകള്‍ അവസാനിക്കാത്ത വാര്‍ത്തകള്‍ തേടി അവന്റെ കൈകള്‍ പിടിച്ച് അലഞ്ഞ ആ തെരുവുകളിലൂടെ അവളിനി തനിച്ച് നടക്കണം. ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ വിങ്ങലുകള്‍ അവളെ വല്ലാതെ ഉലക്കുമായിരിക്കും. ഇനിയുമേറെ ലോകത്തോട് ഒന്നിച്ച് പറയാനുണ്ടായിരുന്നു അവര്‍ക്ക്. ഇനിയുമേറെ നോവുകള്‍...വിശപ്പുകള്‍...ചോരപ്പാടുകള്‍...ലോകത്തിനു മുന്നില്‍ അവന്റെ കാമറക്കണ്ണുകള്‍ക്ക് ഇനിയുമേറെ ചിത്രങ്ങള്‍ കൊണ്ടുവരാനുണ്ടായിരുന്നു. കരുതിക്കൂട്ടി തന്നെയാണ് ഇസ്‌റാഈല്‍ കാമറക്കു പിന്നിലെ ആ ജീവനെ കൊന്നുകളഞ്ഞിട്ടുണ്ടാവുക. അവനെ മാത്രമല്ല അവനെ പോലെ ഈ ലോകത്തോട് നേര് വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന 250 മാധ്യമപ്രവര്‍ത്തകരെയാണ് ഈ രണ്ട് കൊല്ലത്തിനിടക്ക് ഇസ്‌റാഈല്‍ കൊന്നു കളഞ്ഞിരിക്കുന്നത്.
യാദൃശ്ചികമായി ജീവിതത്തില്‍ ഒന്നിച്ചവരല്ല അവര്‍. മരണം പെയ്യുന്ന ആകാശത്തിന് കീഴെ നിന്ന് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍. അതേ ആകാശത്തിന് കീഴെ നിന്ന് ജീവിതം പ്ലാന്‍ ചെയ്തവര്‍. ഇസ്‌റാഈല്‍ തകര്‍ത്തു കളഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രിയപ്പെട്ടവളെ കാമറയില്‍ പകര്‍ത്തുന്ന സലാമ..അവരുടെ കല്യാണ ചിത്രങ്ങളില്‍ ഒന്ന് ഇതാണ്. ലോകം വല്ലാത്തൊരിഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തതാണ് ഈ ചിത്രം.
ഒരിക്കല്‍ സലാമ ഹാലയോട് പറഞ്ഞിരുന്നു. നമ്മള്‍ ഒന്നിച്ചിരിക്കേ മരണത്തിന് പോലും നമ്മെ തോല്‍പിക്കാനാവില്ല...എന്നാല്‍ ഖാന്‍ യൂനിസിലെ അല്‍ നാസര്‍ ആശുപത്രിക്ക് മുകളില്‍ വീണ മരണ ബോംബില്‍ അവന്‍ പോയി. താങ്ങാനാവാത്ത നോവുമായി അവന്റെ തൊട്ടരികെ അവളെ ബാക്കിയാക്കിക്കൊണ്ട്. ഇസ്‌റാഈല്‍ മിസൈലുകള്‍ തകര്‍ത്തിട്ട കെട്ടിടങ്ങള്‍ക്കിടയിലൂടെ തീനാളങ്ങള്‍ വകഞ്ഞുമാറ്റി തന്റെ കാമറയുമായി ചുറുചുറുക്കോടെ അവന്‍ ഓടിനടക്കുന്നത് അവളെത്ര തവണ കണ്ടിരിക്കുന്നു. എന്നാല്‍ ഇന്ന് അവന്‍ ഉറങ്ങുകയാണ്. ചെയ്യാനുള്ളതെല്ലാം ചുരുങ്ങിയ നാളുകളില്‍ ചെയ്തു തീര്‍ത്ത സമാധാനത്തിന്റെ ഉറക്കം.
ഹാലയും സലാമയും ഗസ്സക്ക് പറയാനുള്ള ഒറ്റപ്പെട്ട കഥയല്ല. ഗസ്സക്ക് പറയാന്‍ നിരവധിയനവധി കഥകളുണ്ട്. ലോകമിന്നോളം കാണാത്ത കേള്‍ക്കാത്ത കൊടും ക്രൂരതയുടെ കഥകള്‍. ലോകം ഇന്നോളം കാണാത്തത്രയും കുഞ്ഞു മയ്യിത്തുകള്‍...വിശപ്പിന്റെ കാഠിന്യങ്ങള്‍..അനാഥരായിപ്പോയ പൊന്നുമക്കള്‍..മാതാപിതാക്കള്‍...ഇതെല്ലാം ലോകത്തിന് മുന്നില്‍ എത്തിച്ചേ മതിയാവൂ. എത് തീരാനഷ്ടത്തിന്റേയും നോവുകള്‍ക്ക് മുകളില്‍ കരുത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത് ഇതാണ്.
ഹാലയും ഇനി തനിച്ചു തന്നെ നടക്കണം. സലാമയുടെ കാമറ ഇനി അവളുടെ കയ്യിലിരുന്ന് ലോകത്തെ കാണും. ഫലസ്തീനിലെ കുഞ്ഞുമക്കളുടെ ചിത്രങ്ങള്‍ ഇനിയവള്‍ തനിച്ച് ലോകത്തിന് മുന്നിലെത്തിക്കും. മരണത്തിന്റെ ചീള്‍ തനിക്കു മേലും പതിക്കും വരെ അവള്‍ നടന്നു കൊണ്ടേയിരിക്കും ..കൂടെ അവളുടെ പെന്നും അവന്റെ കാമറയും
The blood of our martyred journalists in Gaza has not yet dried before the Israeli occupation forces committed another crime against Al Jazeera cameraman Mohammed Salama, together with three other photojournalists. pic.twitter.com/epmXjl5HtZ
— Al Jazeera English (@AJEnglish) August 25, 2025
mohammed salama story, gaza love story, israel palestine conflict, mohammed salama killed, tragic love stories, gaza war victims, palestinian love story, human stories from gaza, mohammed salama israel attack, emotional war stories
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി
crime
• 6 hours ago
ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം
International
• 6 hours ago
പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി
Kerala
• 6 hours ago
റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്
International
• 6 hours ago
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും
uae
• 7 hours ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്
Kerala
• 7 hours ago
സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ
crime
• 7 hours ago
ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
Kerala
• 7 hours ago
കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം
National
• 7 hours ago
കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും
crime
• 8 hours ago
ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി
National
• 8 hours ago
കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
crime
• 9 hours ago
താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 9 hours ago
യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും
uae
• 9 hours ago.png?w=200&q=75)
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
crime
• 10 hours ago
പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
crime
• 11 hours ago
ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി
qatar
• 11 hours ago
പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
National
• 11 hours ago
ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ
uae
• 9 hours ago
ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി
Kerala
• 10 hours ago
ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്
uae
• 10 hours ago