HOME
DETAILS

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

  
Web Desk
August 26 2025 | 09:08 AM

southwest airlines introduces strict plus-size passenger seating rules sparking backlash

ന്യൂയോർക്ക്: വിമാനങ്ങളിൽ അമിത ഭാരമുള്ള യാത്രക്കാർ ഇനിമുതൽ അധിക സീറ്റിന് അധികമായി പണം നൽകേണ്ടിവരുമെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ്. വിമാനത്തിൽ അനുവദിച്ച സീറ്റിന്റെ കൈത്താങ്ങുകൾക്കിടയിൽ ഒതുങ്ങി ഇരിക്കാൻ കഴിയാത്തവർക്കായിരിക്കും പുതിയ നിയമം ബാധകമാകുക.

അടുത്ത വർഷം ജനുവരി 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇനിമുതൽ അദിക സീറ്റിന് മുൻകൂറായി പണം നൽകേണ്ടിവരുമെന്നും വിമാനം പുറപ്പെടുമ്പോൾ ഒരു സീറ്റ് എങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിൽ മാത്രമേ പണം റീഫണ്ട് ചെയ്യുകയുള്ളൂ എന്നും സൗത്ത് വെസ്റ്റ് എയർലൈൻസ് വ്യക്തമാക്കി.

അധിക സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാത്തവർ, ഡിപ്പാർറ്റർ ഗേറ്റിലെ കസ്റ്റമ്മർ സർവീസ് ഏജന്റിനോട് അവരുടെ ആവശ്യം വിശദീകരിക്കണം. ആവശ്യം ന്യായവും വിമാനത്തിൽ സീറ്റ് ലഭ്യവുമാണെങ്കിൽ സൗജന്യ അധിക സീറ്റ് നൽകും. എന്നാൽ, വിമാനത്തിൽ സീറ്റ് ലഭ്യമല്ലെങ്കിൽ എയർലൈൻ യാത്രക്കാരെ സീറ്റുകൾ ലഭ്യമായ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കും.

നാഷണൽ അസോസിയേഷൻ ടു അഡ്വാൻസ് ഫാറ്റ് ആക്സപ്റ്റൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ടൈഗ്രസ് ഓസ്ബോൺ, ഈ നയമാറ്റം അമിത ഭാരമുള്ള യാത്രക്കാർക്ക് ദോഷകരമാകുമെന്ന് വ്യക്തമാക്കി. "അമിത ഭാരമുള്ള നിരവധി യാത്രക്കാർക്ക് സൗത്ത് വെസ്റ്റ് ഒരു പ്രതീക്ഷയുടെ ദീപസ്തംഭമായിരുന്നു. പുതിയ നയം അവരെ ഒറ്റപ്പെടുത്തും," ടൈ​ഗ്രസ് ഓസ്ബോൺ ദി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

പഴയ നയത്തിൽ അധിക സീറ്റ് വാങ്ങൽ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ അത് നിർബന്ധമാക്കിയിരുന്നില്ല. പുതിയ നയം അമിത ഭാരമുള്ള യാത്രക്കാർക്ക് യാത്ര കൂടുതൽ ചെലവേറിയതും സങ്കീർണ്ണവുമാക്കും.

southwest airlines' new seating policy, effective january 27, 2026, mandates plus-size passengers purchase an extra ticket without refund eligibility, replacing a previously flexible policy. the change, requiring advance purchase and strict refund conditions, has drawn criticism for making travel costlier and less accessible for overweight passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  14 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  14 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  15 hours ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  15 hours ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  15 hours ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  15 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  15 hours ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  15 hours ago
No Image

ലഹരിക്കടത്ത്: മൂന്നം​ഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു

uae
  •  16 hours ago
No Image

കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്‌ഫോമുകൾ

latest
  •  16 hours ago