HOME
DETAILS

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

  
Web Desk
August 26 2025 | 07:08 AM

kerala hc questions vigilance case against adgp mr ajith kumar without prosecution sanction

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ  പ്രൊസിക്യൂഷന്‍ അനുമതിയില്ലാതെ കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി. അന്വേഷണത്തിന് നടപടിക്രമങ്ങള്‍ പാലിച്ചോ എന്നും കോടതി ചോദിച്ചു . വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

നിയമവശങ്ങള്‍ കൂടി വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം നടത്തിയത് സീനിയര്‍ ഓഫിസര്‍ ആണോ അതോ ജൂനിയര്‍ ഓഫിസര്‍ ആണോയെന്ന് ചോദിച്ച കോടതി ഹൈക്കോടതി ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാല്‍ എങ്ങനെയിരിക്കുമെന്നും വിമര്‍ശിച്ചു. 

വിജിലന്‍സ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നാണ് അജിത്കുമാര്‍ കോടതിയില്‍ വാദിച്ചത്. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി അറിയിച്ചത്. പൊലിസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് ഡി.ജി.പി റവാഡ ചന്ദ്ര ശേഖറിന്റെ നിലപാട്. താക്കീതില്‍ ഒതുക്കാനാണ് നീക്കം.താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാറിന്റെ ആവശ്യപ്രകാരം മാത്രമായിരിക്കും പുനഃപരിശോധന.

 

kerala high court criticized the magistrate court for proceeding against adgp mr ajith kumar in a disproportionate assets case without prior prosecution sanction. the court sought a detailed report from vigilance and raised concerns about procedural lapses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  14 hours ago
No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  14 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  14 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  15 hours ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  15 hours ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  15 hours ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  15 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  15 hours ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  15 hours ago
No Image

ലഹരിക്കടത്ത്: മൂന്നം​ഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു

uae
  •  16 hours ago