HOME
DETAILS

സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി; വരന്‍ ഡെപ്യൂട്ടി കലക്ടര്‍ ഹര്‍ഷിത്ത് സൈനി

  
Muqthar
July 06 2025 | 03:07 AM

Aisha Sultana a young director and native of Lakshadweep got married

കൊച്ചി: യുവ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത്ത് സൈനിയാണ് വരന്‍. ഹരിയാന സ്വദേശികളായ ആര്‍.കെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹര്‍ഷിത്.

ഡല്‍ഹിയില്‍വച്ച് കഴിഞ്ഞമാസം 21ന് വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. സംഭവം സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ, വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് ഐഷാ സുല്‍ത്താന രംഗത്തുവന്നു. തന്റെ മാതാവ് ഉംറ നിര്‍വഹിക്കാന്‍ പോകുകയാണെന്നും തിരിച്ചെത്തിയ ശേഷം എല്ലാവരെയും അറിയിക്കുമെന്നും റിസപ്ഷന്‍ നടക്കുമെന്നും ഐഷ അറിയിച്ചു.

ഫ്‌ലഷ് ആണ് ഐഷയുടെ ആദ്യ ചിത്രം. ലാല്‍ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകയാണ്. 

ദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുള്ള ഐഷ, കടുത്ത സംഘ്പരിവാര്‍ വിമര്‍ശകകൂടിയാണ്.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് ഐഷയ്‌ക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Lakshadweep-based filmmaker Aisha Sultana has entered wedlock with Harshit Saini, the son of R.K. Saini and Shikha Saini from Gurugram, Delhi. Harshit, who is currently posted as a Deputy Collector in Delhi, and Aisha officially registered their marriage in Delhi on June 20.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  4 hours ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  4 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  6 hours ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  6 hours ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  6 hours ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  6 hours ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  6 hours ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  6 hours ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  6 hours ago