
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

മസ്കത്ത്: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കലും ഉള്‍പ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത സ്മാര്‍ട്ട് ക്യാമറകളുമായി റോയല്‍ ഒമാന്‍ പൊലിസ്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള റോയല്‍ ഒമാന്‍ പൊലിസിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം.
'നൂതന നിരീക്ഷണ രീതികളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിയും,' ഒമാന്‍ പൊലിസിലെ ട്രാഫിക് ഡയറക്ടര്‍ ജനറലായ ബ്രിഗേഡിയര്‍ എന്‍ജിനീയര്‍ അലി ബിന്‍ സുലൈം അല്‍ ഫലാഹി പറഞ്ഞു.
സിഗ്നല്‍ കവലകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ട്രാഫിക് പോയിന്റുകളില്‍ സ്മാര്‍ട്ട് ക്യാമറകളും മോണിറ്ററിംഗ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവമാരുടെ അപകടകരമായ റോഡ് പെരുമാറ്റം തത്സമയം കണ്ടെത്തി രേഖപ്പെടുത്താന്‍ ഈ ഉപകരണങ്ങള്‍ക്ക് കഴിയും.
ഒമാനിലെ പ്രധാന നിയമലംഘനങ്ങള്‍
ബ്രിഗേഡിയര്‍ അല്‍ ഫലാഹിയുടെ അഭിപ്രായത്തില്‍, ഒമാനിലെ ഏറ്റവും സാധാരണ ഗതാഗത നിയമലംഘനങ്ങള്‍ ഇവയാണ്:
- വേഗത പരിധി ലംഘനം
- റെഡ് സിഗ്നല്‍ ലംഘനം
- സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍
- വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം
ഈ എഐ സംവിധാനങ്ങള്‍ക്ക് നിയമ ലംഘനങ്ങള്‍ തത്സമയം കണ്ടെത്താനാകും. ഇത് ട്രാഫിക് നിയമങ്ങള്‍ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാന്‍ പൊലിസിനെ സഹായിക്കും. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് പോയിന്റ് സിസ്റ്റത്തിന് കീഴില്‍ കര്‍ശന ശിക്ഷകള്‍ ലഭിക്കും. ഇവയില്‍ ഉള്‍പ്പെടുന്നവ:
- താല്‍ക്കാലിക ലൈസന്‍സ് സസ്പെന്ഷന്
- നിര്‍ബന്ധിത ഡ്രൈവിംഗ് കോഴ്സുകള്‍
- വാഹനം കണ്ടുകെട്ടല്‍
- ഗുരുതര കേസുകളില്‍ ലൈസന്‍സ് റദ്ദാക്കല്‍
അശ്രദ്ധമായ ഡ്രൈവിംഗ്: വര്‍ധിക്കുന്ന ആശങ്ക
ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് രാജ്യത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെയുള്ള അശ്രദ്ധമായ ഡ്രൈവിംഗ് റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
'വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകട സാധ്യത ഏകദേശം നാലിരട്ടി വര്‍ധിപ്പിക്കുന്നു, അത് ഹാന്‍ഡ്ഹെല്‍ഡ് ആയാലും ഹാന്‍ഡ്സ്ഫ്രീ ആയാലും. ടെക്സ്റ്റിംഗ് ഇതിലും അപകടകരമാണ്, കാരണം ഇത് ഡ്രൈവറുടെ പ്രതികരണ സമയത്തെയും ശ്രദ്ധയെയും സാരമായി ബാധിക്കുന്നു,' ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകമെമ്പാടും പ്രതിവര്‍ഷം 1.19 ദശലക്ഷം ആളുകള്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നു. 20 മുതല്‍ 50 ദശലക്ഷം വരെ ആളുകള്‍ക്ക് മാരകമല്ലാത്ത പരുക്കുകള്‍ സംഭവിക്കുന്നു. ചികിത്സാ ചെലവുകളും ഉല്‍പ്പാദനക്ഷമത നഷ്ടവും കാരണം പല രാജ്യങ്ങളിലും ജിഡിപിയുടെ 3% വരെ നഷ്ടം ഈ അപകടങ്ങള്‍ മൂലം ഉണ്ടാകുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കാന്‍ എഐ
മുന്‍കരുതല്‍ നടപടികളിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത നടപ്പാക്കലിലൂടെയും ഒമാനില്‍ സുരക്ഷിതമായ റോഡുകള്‍ സൃഷ്ടിക്കുക എന്നതാണ് പൊലിസിന്റെ എഐ സംരംഭത്തിന്റെ ലക്ഷ്യം. 'ഈ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഡ്രൈവര്‍മാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും അപകടങ്ങള്‍ കുറയ്ക്കാനും സഹായിക്കും,' ബ്രിഗേഡിയര്‍ അല്‍ ഫലാഹി കൂട്ടിച്ചേര്‍ത്തു.
The Royal Oman Police has deployed AI-powered cameras to monitor drivers using mobile phones and not wearing seat belts. Offenders will face strict penalties, including possible jail time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു
Kerala
• 2 days ago
നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം
Kerala
• 2 days ago
പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം
Kerala
• 2 days ago
പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• 3 days ago
മിസ്റ്റര്‍ പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 3 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 3 days ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• 3 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 3 days ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 3 days ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 3 days ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 3 days ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 3 days ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• 3 days ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 3 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 3 days ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 3 days ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 3 days ago