HOME
DETAILS

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

  
Shaheer
July 10 2025 | 02:07 AM


മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ്  ലോകകപ്പ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെ ഗോളില്‍ മുക്കി ഫ്രഞ്ച് കരുത്തരായ പിഎസ്ജി. റയലിനെതിരെ 4-0ന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് പിഎസ്ജി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ നിറം മങ്ങിയത് റയലിന് കനത്ത തിരിച്ചടിയായി. പിഎസ്ജിക്കായി ഫാബിയന്‍ റൂയിസ് ഇരട്ട ഗോള്‍ നേടി.

ഫാബിയന്‍ റൂയിസ് (6', 24'), ഉസ്മാന്‍ ഡെംബെലെ (9'), ഗൊണ്‍സാലോ റാമോസ് (88') എന്നിരാണ് പിഎസ്ജിക്കായി ഗോള്‍ നേടിയത്. ആദ്യ പത്ത് മിനുട്ടില്‍ തന്നെ രണ്ട് ഗോള്‍ നേടിയ പിഎസ്ജി തുടക്കം മുതല്‍ തന്നെ സ്പാനിഷ് വമ്പന്‍മാര്‍ക്ക് മേല്‍ ആധ്യപത്യം ഉറപ്പിച്ചു. മുന്‍ പിഎസ്ജി സ്‌ട്രൈക്കര്‍ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ താരങ്ങളെ കളത്തില്‍ ഇറക്കിയിട്ടും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ റയലിനായില്ല. ക്ലബ് ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ചെല്‍സിയെ നേരിടും.

രണ്ടാം പകുതിയില്‍ വളരെ അനായാസത്തോടെയാണ് പിഎസ്ജി കളിച്ചത്. മത്സരശേഷം സംസാരിച്ച റൂയിസ്, കഠിനമായ സാഹചര്യങ്ങളില്‍ നേടിയ 'ഉജ്ജ്വലമായ വിജയത്തെക്കുറിച്ച് സംസാരിച്ചു. 'കടുത്ത ചൂടില്‍ പോലും, ടീം വളരെ മികച്ച രീതിയില്‍ കളിച്ചു,' അദ്ദേഹം പറഞ്ഞു. 

'റയലിനെപ്പോലൊരു മികച്ച ടീമിനെതിരെ നല്ലൊരു മത്സരം കാഴ്ചവെയ്ക്കാന്‍ ഞങ്ങള്‍ക്കായി,' ഫാബിയന്‍ റൂയിസ് പറഞ്ഞു.

ഇന്റര്‍ മിലാനെ 5-0 ന് പരാജയപ്പെടുത്തി കഴിഞ്ഞ മാസം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് ഫിഫ ക്ലബ് ലോകകപ്പും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇരു ടീമുകളും തങ്ങളുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടത്തിനായി മത്സരിക്കുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  a day ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  a day ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  a day ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  a day ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  a day ago
No Image

'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

International
  •  a day ago
No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  a day ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  a day ago
No Image

വിപ‍ഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു

International
  •  a day ago
No Image

കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്

Kuwait
  •  a day ago