HOME
DETAILS

സഹകരണ മേഖലയില്‍ കരിയര്‍ സ്വന്തമാക്കാം; എച്ച്ഡിസി അപേക്ഷ 15 വരെ; കൂടുതലറിയാം

  
Ashraf
July 10 2025 | 11:07 AM

Admissions are now open for the Higher Diploma in Cooperation  Business Management HDCBM courseed

സഹകരണ മേഖലയിലെ വിവിധ തസ്തികകളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അവശ്യ യോഗ്യതയായ ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി & ബിഎം) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സിന് കേരള സര്‍ക്കാര്‍, കേരള പിഎസ് സി, കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് എന്നിവയുടെ അംഗീകാരമുണ്ട്. 

പ്രവേശന യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം/ തത്തുല്യ യോഗ്യത വേണം. സഹകരണ സ്ഥാപനങ്ങളില്‍ 2025 ജൂണ്‍ ഒന്നിന് ഒരു വര്‍ഷമെങ്കിലും സര്‍വീസുള്ള ഫുള്‍ ടൈം, സ്ഥിരം ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. ഒബിസി/ പട്ടിക വിഭാഗങ്ങള്‍ക്ക് യഥാക്രമം 43,45 വരെയാകാം. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ബിരുദ പരീക്ഷയില്‍ ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് പ്രവേശനം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ജീവനക്കാരുടെ തെരഞ്ഞെടുപ്പ് സേവന ദൈര്‍ഘ്യം പരിഗണിച്ചാണ്. 

13 ട്രെയിനിങ് കോളജുകള്‍

തിരുവനന്തപുരം, കൊട്ടാരക്കര, ആറന്‍മുള, ചേര്‍ത്തല, കോട്ടയം, പാല, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് കോളജുകള്‍. പത്ത് ശതമാനം സീറ്റുകള്‍ സഹകരണ സംഘം ജീവനക്കാര്‍, സഹകരണ, ഡെയറി, ഫിഷറീസ്, വ്യവസായ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 12 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം (2 സെമസ്റ്റര്‍). ഫീസ് 23,990 രൂപ. 

അപേക്ഷ

scu.kerala.gov.in വഴി 15ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. 250 രൂപയാണ് അപേക്ഷ ഫീസ്. സഹകരണ ജീവനക്കാര്‍ക്ക് 350 രൂപ. പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് 85 രൂപമതി. ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. 

വിശദവിവരങ്ങള്‍ക്ക് www.scu.kerala.gov.in സന്ദര്‍ശിക്കുക. 

Admissions are now open for the Higher Diploma in Cooperation & Business Management (HDC&BM) course, which is essential for appointments and promotions in the cooperative sector. The course is recognized by the Government of Kerala, the Kerala Public Service Commission (PSC), and the Co-operative Service Examination Board.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  2 days ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  2 days ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  2 days ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  2 days ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 days ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago


No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago