HOME
DETAILS

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

  
July 11 2025 | 06:07 AM

governor approved bhaskar karanavar murder case accused sherin release

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ ജയില്‍മോചനം അനുവദിച്ച് ഗവർണർ. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെ ഷെറിന് മോചനം ലഭിച്ചു. ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ ഏറെ വിവാദമായിരുന്നു. പിന്നാലെ ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും ഷെറിന്റെ മോചനത്തിന് തടസമായി. ഗവർണർ നേരത്തെ മോചനത്തിനുള്ള ശുപാർശ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ വീണ്ടും നൽകിയ ശുപാർശയിലാണ് ഗവർണർ തീരുമാനമെടുത്തത്.

മാനുഷിക പരിഗണന, കുടുംബിനി, സ്ത്രീ, നല്ലനടപ്പ് എന്നീ പരിഗണനകളിലാണ് തടവിന് ഇളവു നൽകിയത്. ഷെറിന്‍ അടക്കം 11 പേർക്ക് ഇളവ് നൽകിയാണ് സർക്കാർ ശുപാർശ നൽകിയിരുന്നത്. ഈ പട്ടികയിലുള്ളവർക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

ഷെറിന് ഇടയ്ക്കിടെ പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായതുമാണ് നേരത്തെയുള്ള ജയിൽ മോചനത്തിനു തിരിച്ചടിയായത്. സര്‍ക്കാര്‍ ശുപാര്‍ശയിൽ ഇവരുടെ പേര് വന്നത് വലിയ വിവാദമായിരുന്നു. ശുപാർശ പരിഗണയ്ക്ക് ഇരിക്കുമ്പോഴും ഷെറിൻ ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും വാർത്തയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ വരുത്തിച്ചിരുന്നു. ശുപാര്‍ശയോടൊപ്പം ഈ ഫോം സര്‍ക്കാര്‍ പൂരിപ്പിച്ച് നൽകിയിരുന്നു.

ഭാസ്‌കര കാരണവര്‍ വധക്കേസ് 

2009 നവംബർ 8-നാണ് ചെങ്ങന്നൂരിലെ ചെറിയനാട് ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവരെ (66) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പിന്നീട് കേരളക്കരയെയാകെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ മുഖ്യപ്രതി ഭാസ്കര കാരണവരുടെ മകൻ ബിനുവിന്റെ ഭാര്യയായ ഷെറിൻ ആണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടത്. ഷെറിനും അവരുടെ കാമുകനായ ബാസിത്തും നിതിൻ, ഷാനു റഷീദ് എന്നീ പ്രതികളും ചേർന്നാണ് കൊലപാതകം നടത്തിയത്. 

സ്വത്ത് തർക്കങ്ങളും ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസ്കര കാരണവരുടെ ഇളയ മകൻ ബിനു ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഭാസ്കര കാരണവർ നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മകന്റെ ഭാര്യയാക്കിയത്. വിവാഹശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും പിന്നാലെ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

പിന്നീട്, ഷെറിൻ അന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ഓർക്കൂട്ടി'ലൂടെ ബാസിത്ത് അലിയെ പരിചയപ്പെടുകയും അവർ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ ഭാസ്കര കാരണവർ കണ്ടുപിടിച്ചതോടെ, തന്റെ വിൽപത്രത്തിൽ സ്വത്ത് നൽകുന്നതിൽ നിന്ന് ഷെറിനെ ഒഴിവാക്കി. ഇതോടെയാണ് ഭാസ്കര കാരണവരെ കൊലപ്പെടുത്താൻ ഷെറിനും ബാസിത്തും ചേർന്ന് പദ്ധതിയിട്ടത്. കൊലപാതകം ഒരു മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചെങ്കിലും പൊലിസിന് സംശയം ഉണ്ടാവുകയായിരുന്നു. 

കൊലപാതകം നടന്ന ദിവസം രാത്രി ഷെറിന്റെ ഫോണിൽ നിന്ന് ഒരു നമ്പറിലേക്ക് 55 കോളുകൾ പോയതായി പൊലിസ് കണ്ടെത്തി. അത് ബാസിത്ത് അലിയുടെ നമ്പറായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ, അലമാരയുടെ പിടിയിൽ കണ്ട വിരലടയാളം ബാസിത്ത് അലിയുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.  89-ാം ദിവസം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും, ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തു.

 

In a major development in the Chengannur Cheriyanad Bhaskara Karanavar murder case, Kerala Governor Rajendra Arlekar has approved the jail release of Sherin, the prime accused in the case. The Governor accepted the Kerala government’s recommendation for her early release, marking a significant turning point in this high-profile case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  2 days ago
No Image

പാലക്കാട് അയല്‍വാസികളായ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

latest
  •  2 days ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  2 days ago
No Image

അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ

Football
  •  2 days ago
No Image

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു

Kerala
  •  2 days ago
No Image

ഫുട്ബോൾ ആരവത്തിൽ യുഎഇ: ഖത്തറിനെതിരെ യുഎഇ നേടുന്ന ഓരോ ​ഗോളിനും അഞ്ച് ജിബി സൗജന്യ ഡാറ്റ; പ്രഖ്യാപനവുമായി e&

uae
  •  2 days ago