HOME
DETAILS

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

  
Sabiksabil
July 11 2025 | 16:07 PM

Married Against Customs Young Couple in Odisha Tied to Yoke and Dragged Through Field

 

റായഗഡ (ഒഡിഷ): ​ഗ്രാമത്തിൽ വേരുറച്ച് നിലനിൽക്കുന്ന ആചാരങ്ങള്‍ക്ക് വിരുദ്ധമായി, ജാതി മാറി വിവാഹം കഴിച്ചെന്നാരോപിച്ച് യുവ ദമ്പതികളെ ക്രൂരമായി ശിക്ഷിച്ച് ജനക്കൂട്ടം. യുവാവിനെയും യുവതിയെയും മരനുകത്തിൽ കെട്ടിയിട്ട് വയലിലൂടെ വലിച്ചിഴച്ച് ഉഴുതുമറിക്കുന്നതിന് നിർബന്ധിച്ചതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് വൻ പ്രതിഷേധത്തിന് കാരണമായി. ഒഡീഷയിലെ റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലെ ദമ്പതികളാണ് ജനക്കൂട്ടത്തിന്റെ ഈ ക്രൂരതയ്ക്ക് ഇരയായത്.

പ്രണയത്തിലായിരുന്ന ദമ്പതികൾ അടുത്തിടെയാണ് വിവാഹിതരായത്. യുവാവ് യുവതിയുടെ പിതൃസഹോദരിയുടെ മകനായതിനാൽ ഗ്രാമത്തിലെ ചിലർ ഈ വിവാഹത്തെ എതിർത്തിരുന്നു. ​ഗ്രാമത്തിലെ സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തരം വിവാഹം നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്. ദമ്പതികളെ ശിക്ഷിക്കാനും അപമാനിക്കാനും ഉദ്ദേശിച്ച് ജനക്കൂട്ടം ഇവരെ മരനുകത്തിൽ കെട്ടിയിട്ട് ​ദീർഘ നേരത്തോളം വയലിലൂടെ വലിച്ചിഴക്കുകയായിരുന്നു. വീഡിയോയിൽ, രണ്ട് പുരുഷന്മാർ ദമ്പതികളെ വടികൊണ്ട് അടിക്കുന്നതും വ്യക്തമാണ്. ഈ പരസ്യമായ അപമാനത്തിന് ശേഷം, ദമ്പതികളെ ഗ്രാമത്തിലെ ആരാധനാലയത്തിലേക്ക് കൊണ്ടുപോയി, അവരുടെ 'പാപം' ശുദ്ധീകരിക്കാനെന്ന പേര് പറഞ്ഞ് ചടങ്ങുകൾ നടത്താനും നിർബന്ധിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഗ്രാമം സന്ദർശിച്ചതായി റായഗഡ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സ്വാതി കുമാർ അറിയിച്ചു. ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ, ജനുവരിയിൽ സമാനമായ ഒരു സംഭവത്തിൽ, മറ്റൊരു ജാതിയിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ കുടുംബത്തിലെ 40 അംഗങ്ങളെ 'ശുദ്ധീകരണ' ചടങ്ങിന്റെ ഭാഗമായി തല മൊട്ടയടിക്കാൻ നിർബന്ധിച്ചിരുന്നു. പ്രാദേശിക ആചാരങ്ങളുടെ പേര് പറഞ്ഞ് തുടർച്ചയായി ഉയരുന്ന നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

 

In Odisha's Rayagada district, a young couple faced brutal punishment for marrying against local customs. Tied to a wooden yoke and beaten with sticks, they were forced to plow fields as a mob humiliated them. The shocking incident, captured on video and widely shared online, has sparked outrage. Police are investigating, and a case will soon be registered



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  a day ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  a day ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  a day ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  a day ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  a day ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  a day ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  a day ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  a day ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  a day ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  a day ago