
ബംഗാളി സംസാരിക്കുന്ന ഇന്ത്യക്കാരെ ബംഗ്ലാദേശി എന്നാരോപിച്ച് നാടുകടത്തലും കുടിയൊഴിപ്പിക്കലും തകൃതി; ഇടപെട്ട് കല്‍ക്കട്ട ഹൈക്കോടതി

ന്യൂഡല്‍ഹി: ബംഗാളി ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ബംഗ്ലാദേശികള്‍ എന്നാരോപിച്ച് വിവേചനപരമായി പെരുമാറുന്നത് വ്യാപകമായതോടെ ഇടപെട്ട് കല്‍ക്കട്ട ഹൈക്കോടതി. പശ്ചിമബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരായ കുടുംബത്തെ പിടികൂടി ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഒന്നിലധികം സംഭവങ്ങളിലാണ് ഹൈക്കോടതി ഇടപെട്ടത്. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് നിന്ന് ബംഗാളി സംസാരിക്കുന്ന ആറു കുടിയേറ്റ തൊഴിലാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അവരെ ബംഗ്ലാദേശിലേക്ക് അയച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹരജിയില്‍
ഡല്‍ഹി സര്‍ക്കാരിന് കല്‍ക്കട്ട ഹൈക്കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ തപബ്രത ചക്രവര്‍ത്തി, റീട്ടോബ്രോട്ടോകുമാര് മിത്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെതാണ് നടപടി. ഹേബിയസ് കോര്‍പ്പസ് ഹരജിയായാണ് കേസ് കോടതിയിലെത്തിയത്. ഇന്നലെ കേസ് പരിഗണിക്കവെ ആവശ്യമെന്ന് തോന്നിയാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ടും പ്രസ്താവനയും തേടുമെന്നും കോടതി പറഞ്ഞു.
ബംഗ്ലാദേശിലേക്ക് അയച്ച ആറ് പേരില്‍ എട്ട് വയസ്സുള്ള കുട്ടിയുമുണ്ടെന്നും തൊഴിലാളികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രഘുനാഥ് ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ഒഡിഷയില്‍നിന്ന് സമാനമായ കേസ് വ്യാഴാഴ്ചയും ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. ഈ സംഭവം ഓര്‍മിപ്പിച്ചാണ് ഡല്‍ഹിയിലെ കേസും കോടതി കേട്ടത്. ഒഡിഷയിലെ ബംഗാളി കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശികളെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഒഡിഷ ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസയക്കുകയുണ്ടായി. എന്ത് കുറ്റങ്ങള്‍ ചുമത്തിയാണ് അവരെ കസ്റ്റഡിയിലെടുത്തത്? എന്തെങ്കിലും എഫ്.ഐ.ആര് ഫയല്‍ ചെയ്തിട്ടുണ്ടോ? തടങ്കലില്‍ വച്ചതിന് ശേഷം കുടിയേറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? അവര്‍ ഇപ്പോള്‍ എവിടെയാണ്? എന്നുമാണ് കോടതി ഒഡീഷ സര്‍ക്കാരിനോട് ചോദിച്ചത്. ഒഡീഷയിലെ കേസിലേത് പോലെ ഈ പുതിയ കേസിലും ഞങ്ങള്‍ അങ്ങനെ തന്നെ ചെയ്യും- ബെഞ്ച് വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും കേള്‍ക്കും.
രണ്ട് ഹേബിയസ് കോര്‍പ്പസ് റിട്ടുകളാണ് ഡല്‍ഹി കേസില്‍ ഹൈക്കോടതിയിലുള്ളത്. ഒന്ന് നാടുകടത്തപ്പെട്ട ദമ്പതികളും അവരുടെ പ്രായപൂര്‍ത്തിയെത്താത്ത ആണ്‍കുട്ടിയും അടങ്ങുന്ന മൂന്നംഗ കുടുംബത്തിന്റെത്. മറ്റൊന്ന് അവരുടെ അടുത്ത ബന്ധുക്കളെയും മകനെയും കുറിച്ചുള്ളതാണ്. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് നാടുകടത്തല്‍ വിവരം അറിഞ്ഞതെന്ന് ഹരജിക്കാരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാരും വിഷയത്തില്‍ ഹരജിക്കാരെ അനുകൂലിച്ചതോടെയാണ്, ഡല്‍ഹി സര്‍ക്കാരിന് നോട്ടീസയച്ചത്.
ഡല്‍ഹിയിലും ബംഗാളി കുടിയേറ്റക്കാര്‍ക്കെതിരേ വിവേചന നടപടി
രാജ്യതലസ്ഥാനത്തെ ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാര്‍ കുടിയിറക്ക് ഭീഷണിയില്‍. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ നിന്നുള്ള ബംഗാളി കുടിയേറ്റക്കാരുടെ വാസസ്ഥലമായ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ജയ് ഹിന്ദ് ക്യാമ്പിലെ താമസക്കാരാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. പ്രദേശത്ത് മൂന്ന് ദിവസത്തിലേറെയായി വൈദ്യുതിയും വെള്ളവും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. വസന്ത് കുഞ്ചിലെ പോഷ് ഏരിയക്ക് പിന്നിലായി ഗാര്‍ഹിക തൊഴിലാളികളും ശുചിത്വ തൊഴിലാളികളും കൂടുതലായി താമസിക്കുന്ന ചേരി നേരത്തെ തന്നെ ഭരണപരമായ അവഗണന നേടിട്ടുകൊണ്ടിരിക്കുകയായിരുന്നു. 'ദിവസങ്ങളായി ഞങ്ങള്‍ക്ക് വൈദ്യുതിയോ വെള്ളമോ ഇല്ലായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി വിച്ഛേദിച്ചത്- ദീര്‍ഘകാലമായി ഇവിടെ താമസിക്കുന്ന ശ്യാം സിംഗ് പറഞ്ഞു. വൈദ്യുതിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് രാത്രി പഠിക്കാന്‍ പോലും കഴിയുന്നില്ലെന്ന് വീട്ടമ്മയായ ഫാത്തിമ (35) പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളം ബംഗാളി സംസാരിക്കുന്നവരോട് കടുത്ത ശത്രുത പുലര്‍ത്തുകയാണെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു.
HC seeks clarity on detention of workers in Odisha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം
Kerala
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago