HOME
DETAILS
MAL
ശബരിമലയിലെ ആദിവാസികള്‍ക്ക് ദേവസ്വത്തിന്റെ ഓണക്കാഴ്ച
backup
September 06 2016 | 12:09 PM
തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെ 18 മലകളിലെ ആദിവാസികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണക്കാഴ്ച ഒരുക്കുന്നു. നാളെ രാവിലെ ഒന്‍പതിന് പ്ലാപ്പള്ളി തലപ്പാറ കോട്ടയില്‍ വെറ്റയും, പുകയിലയും വച്ച് പ്രാര്‍ഥിച്ചശേഷം ഓണക്കോടി വിതരണ ചടങ്ങുകള്‍ ആരംഭിക്കും.
നിലയ്ക്കല്‍, ചാലക്കയം, അട്ടത്തോട് എന്നിവിടങ്ങളിലെ ആദിവാസികള്‍, മലയരയന്മാര്‍, മലമ്പണ്ടാരങ്ങള്‍ എന്നിവര്‍ക്ക് ആദ്യം ഓണക്കോടി നല്‍കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് സെക്രട്ടറി വി.എസ് ജയകുമാര്‍, ചീഫ് എന്‍ജിനിയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."