
യു.പിയില്‍ 'ലൗ ജിഹാദ് വിരുദ്ധ നിയമ'പ്രകാരം അറസ്റ്റിലായ മലയാളി പാസ്റ്റര്‍ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: പട്ടികജാതി വിഭാഗക്കാരെ പ്രലോഭിപ്പിച്ച് ക്രൈസ്തവമതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചന്നെ കേസില്‍ അറസ്റ്റിലായ മലയാളി പാസ്റ്റര്‍ വിനോദ് കുഞ്ഞ് മോഹന്റെ(50) ജാമ്യാപേക്ഷ ഗാസിയാബാദ് ജില്ലാ കോടതി തള്ളി. വിനോദ് കുഞ്ഞ് മോഹനനെ മോചിപ്പിക്കുന്നതിന് പ്രസക്തമായ കാരണമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഗാസിയാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി രോഹിത് അഗര്‍വാള്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ എല്ലാ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് വിധിയെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും വിനോദ് കുഞ്ഞിനെതിരായ അന്വേഷണത്തിനിടെ ശേഖരിച്ച വിവിധ രേഖകളും വാക്കാലുള്ള തെളിവുകളും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയക്കുന്നതിന് യാതൊരു അടിസ്ഥാനമില്ല- ഉത്തരവില്‍ പറയുന്നു.
ആരെയും മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് പാസ്റ്റര്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. ബജ്‌റംഗ്ദള്‍ നേതാവ് പ്രബല്‍ ഗുപ്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിനോദ് കുഞ്ഞ് മോഹനനെയും സഹായി പ്രേംചന്ദ് ജാതവിനെയും (66) കഴിഞ്ഞദിവസം യു.പി പൊലിസ് അറസ്റ്റ്‌ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 115 (2) (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍) 351 (3) (ഭീഷണിപ്പെടുത്ത) 352 (സമാധാന ലംഘനം) എന്നീ വകുപ്പുകള്‍ക്ക് പുറമെ യു.പിയിലെ വിവാദമായ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലൗ ജിഹാദ് ഇല്ലാതാക്കാന്‍ എന്ന് പഞ്ഞു കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്ന് നേരത്തെ വിവിധ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു.
ജാതവിന്റെ വീട്ടില്‍വച്ച് പിന്നോക്ക ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് പാസ്റ്ററുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടത്തിയതായാണ് പരാതി. എല്ലാ ഞായറാഴ്ചയും നടക്കുന്ന ആത്മീയ ഒത്തുചേരലുകളുടെ മറവില്‍ ഭക്ഷണവും റേഷന്‍ കിറ്റുകളും ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങള്‍ വാഗ്ദാനം ചെയ്ത് പാസ്റ്റര്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആരോപണം. വിനോദിന്റെ ശ്രമംമൂലം പ്രേംചന്ദ് ജാതവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ്.
Ghaziabad District Court on Tuesday rejected the bail application of Malayali pastor Vinod Kunj Mohan (50) and Premchand Jatav (66) who were arrested for allegedly attempting to convert members of the Scheduled Caste by offering them inducements. Both arrested following a complaint filed by Bajrang Dal member Prabal Gupta on June 15. He had alleged that the pastor carried out religious conversions at Jatav’s home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍
International
• a day ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• a day ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• a day ago
സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• a day ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• a day ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും
Kerala
• a day ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• a day ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 2 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 2 days ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• 2 days ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• 2 days ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 2 days ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 2 days ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 2 days ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
uae
• 2 days ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• 2 days ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• 2 days ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 2 days ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• 2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്; 32 പേര് ഹൈയസ്റ്റ് റിസ്ക് കാറ്റഗറിയില്‍ തുടരുന്നു
Kerala
• 2 days ago