അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
ന്യൂ ഡൽഹി : റിയാദ്-കാലിക്കറ്റ് റൂട്ടിൽ താൽക്കാലികമായി നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച്, പൂർണ്ണ ആംബുലിഫ്റ്റ് ശേഷി പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ സജീവമായി തുടരുന്നുണ്ടെന്ന് വിഷയം നേരിട്ട് ഉന്നയിച്ച അഡ്വ. ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയ മന്ത്രി റാം മോഹൻ നായിഡു വിന്റെ മറുപടി.
താൽക്കാലികമായി നിർത്തിവച്ച സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബിരാൻ എംപി കഴിഞ്ഞ ഏപ്രിലിൽ വ്യോമയാന വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു. അതിനാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി റാം മോഹൻ നായിഡു രേഖാമൂലം മറുപടി നൽകിയത്.എന്നാൽ കേന്ദ്രമന്ത്രിയുടെ മറുപടി ആശ്വാസമാകുമ്പോഴും ചലനശേഷി കുറഞ്ഞ യാത്രക്കാരുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിന് എത്രയും വേഗം പരിഹാരം കാണേണ്ടുന്ന ഒരു വിഷയം ഇതുപോലെ നീണ്ടുപോകുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതായി അഡ്വ. ഹാരിസ് ബീരാൻ എം പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."