
'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞുകൊടുക്കുന്നതാണ് വെള്ളാപ്പള്ളി നടേശന് പ്രചരിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവില്‍ വിശ്വസിക്കുന്നവരാണ് കേരള ജനത. ഇത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് യോജിച്ചതല്ല. ഗുരു പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ദൗര്‍ഭാഗ്യവശാല്‍ ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ശ്രീനാരാഗണ ഗുരു പറയാന്‍ പാടില്ല എന്ന് പറഞ്ഞ കാര്യങ്ങളാണ്. ഇത് മുഖ്യമന്ത്രിയുടെ നരേറ്റീവാണ്. അദ്ദേഹം ഡല്‍ഹിയില്‍ പി.ആര്. ഏജന്‍സികളെ കൊണ്ട് പറയിപ്പിച്ചതിലും ഹിന്ദുവിന് ഡല്‍ഹിയില്‍ നിന്ന് കൊടുത്ത അഭിമുഖത്തിലും മലപ്പുറത്തിനെതിരായ പരാമര്‍ശമുണ്ടായത് കേരളം കണ്ടതാണ്. മലപ്പുറത്തിനെതിരെ വ്യാപകമായി പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും മലപ്പുറത്തെ കുറിച്ച് പറഞ്ഞത് എല്ലാവരും കേട്ടതാണ്. ഇവര്‍ക്കെല്ലാം ഒരേ നരേറ്റീവാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞുപറയിപ്പിക്കുന്നതാണ്- വി.ഡി. സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിക്കിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.
കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യൂതാനന്ദന് മുമ്പ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി എന്ന സ്ഥിതിയാണ് കേരള സര്‍ക്കാറിനെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇന്ന് കൊച്ചിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങിലും വെള്ളാപ്പള്ളി വിദ്വേഷം ആവര്‍ത്തിച്ചു.
Opposition Leader V.D. Satheesan has accused Kerala Chief Minister Pinarayi Vijayan of being behind SNDP leader Vellappally Natesan's recent communal statements. Satheesan urged community leaders to refrain from making such divisive remarks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്കി മുസ്ലിം ലീഗ്
Kerala
• 4 hours ago
വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
International
• 4 hours ago
ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ: പുതിയ ഡിസൈനും ക്യാമറയും ഞെട്ടിക്കും
Gadget
• 4 hours ago
ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 5 hours ago
മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം
Football
• 5 hours ago
'ക്രിസ്ത്യാനിയും മുസ്ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്ലിംകള് ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍
National
• 5 hours ago
70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍
National
• 6 hours ago
പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ
Kerala
• 6 hours ago
അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ
Cricket
• 6 hours ago
ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 6 hours ago
സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്സ് ഫോറം പങ്കെടുക്കില്ല
Kerala
• 7 hours ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• 7 hours ago
ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• 7 hours ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• 7 hours ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• 8 hours ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• 8 hours ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 9 hours ago
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Kerala
• 9 hours ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍
uae
• 7 hours ago
ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം
oman
• 8 hours ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• 8 hours ago