HOME
DETAILS

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

  
Shaheer
July 20 2025 | 10:07 AM

Over 23000 Arrested in Saudi Arabia in One Week for Residency and Labor Law Violations

റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് സഊദി അറേബ്യയില്‍ ഒരാഴ്ച നീണ്ട പരിശോധനകളില്‍ 23,000-ത്തിലധികം പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജൂലൈ 10 മുതല്‍ 16 വരെ നടന്ന സംയുക്ത ഫീല്‍ഡ് ക്യാമ്പെയ്നിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ കുടിയേറ്റ, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി 23,167 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ 14,525 പേര്‍ താമസ നിയമങ്ങള്‍ ലംഘിച്ചവരും, 5,511 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും, 3,131 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരുമാണ്.

അറസ്റ്റിലായവരില്‍ 69% എത്യോപ്യന്‍ പൗരന്മാരും 30% യെമന്‍ വംശജരും ബാക്കിയുള്ളവര്‍ മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 41 പേര്‍ കൂടി പിടിയിലായി. നിയമലംഘകര്‍ക്ക് ഗതാഗതം, താമസം, ജോലി, അല്ലെങ്കില്‍ മറ്റ് സഹായങ്ങള്‍ നല്‍കിയ 22 പേര്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചു.

നിലവില്‍ 14,255 പുരുഷന്മാരും 2,186 സ്ത്രീകളും ഉള്‍പ്പെടെ 16,441 പേര്‍ രാജ്യത്ത് നിയമനടപടികള്‍ക്ക് വിധേയരാണ്. കസ്റ്റഡിയിലുള്ളവരില്‍ 8,622 പേരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. 3,393 പേര്‍ നാടുകടത്തല്‍ പ്രക്രിയയിലാണ്. ഇതുവരെ 10,587 പേരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക്‌ സൗകര്യമൊരുക്കുന്നവര്‍ക്കും താമസം, ഗതാഗതം, അല്ലെങ്കില്‍ മറ്റ് പിന്തുണ നല്‍കുന്നവര്‍ക്കും കര്‍ശന ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളില്‍ ഉള്ളവര്‍ 911-ലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ 999, 996 എന്നീ നമ്പറുകളിലും സംശയാസ്പദമായ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Saudi authorities have arrested more than 23,000 individuals in just one week for violating residency, labor, and border security laws. The intensified crackdown highlights the kingdom’s ongoing efforts to regulate illegal residency and labor practices. Stay updated on this major enforcement campaign and its nationwide impact.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  a day ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  2 days ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  2 days ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  2 days ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  2 days ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  2 days ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  2 days ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  2 days ago