HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല

  
Web Desk
July 21 2025 | 02:07 AM

Local Body Elections Two Laws for State and Centre No Vote for Those Turning 18 After January 2 2025

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ 2025 ജനുവരി രണ്ടിന് ശേഷം 18 വയസ് തികഞ്ഞ ആർക്കും വോട്ടില്ല. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് മാത്രം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടവകാശം നിജപ്പെടുത്തിയതാണ് ആയിരങ്ങൾക്ക് വോട്ടില്ലാതാക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ-ഡിസംബർ മാസത്തിലാണ്.ജനുവരി ഒന്നിന് ശേഷം ആ സമയത്തേക്ക് 18 തികഞ്ഞ ആർക്കും വോട്ടവകാശമുണ്ടാകില്ല.എന്നാൽ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്റെ ലോക്സഭാ,നിയമസഭാ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ജനന തിയതി ജനുവരി,ഏപ്രിൽ, ജൂലൈ, ഒക്ടോബർ എന്നീ നാല് മാസങ്ങളിലെ ഒന്നാം തിയതികളാണ് യോഗ്യത തിയതിയായി കണക്കാകുന്നത്.ഇതനുസരിച്ച്  നവംബറിലാണ്  തെരഞ്ഞെടുപ്പ് നക്കുന്നതെങ്കിൽ ഒക്ടോബറിൽ 18 തികഞ്ഞവർക്കും വോട്ട് ചെയ്യാൻ അവസരം ലഭിക്കും.

പതിനെട്ട് വയസ് തികയുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ പേര് ചേർക്കുന്നതിന് അപേക്ഷ നൽകാവുന്നതും 18 വയസ് തികയുന്ന മുറയ്ക്ക് ഐഡന്റിറ്റി കാർഡ് നൽകുന്നതുമാണ്. വോട്ടർ പട്ടികയിൽ പേര്  ചേർക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കാത്തതിന്റെ പേരിൽ പതിനായിരങ്ങൾക്കാണ് വോട്ടവകാശമില്ലാതാകുന്നത്.ഇവർക്കെല്ലാം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്യാനുള്ള അവസരം ലഭിക്കുന്നുമുണ്ട്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള  വോട്ടേഴ് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് അപേക്ഷകൻ തെളിവുകൾ സഹിതം ഹിയറിങ്ങിനായി തദ്ദേശ സെക്രട്ടറിക്ക് മുമ്പാകെ ഹാജരാകണം. ഇത് അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കടക്കം ദുരിതമാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഫോട്ടോ, ആധാർ കാർഡ് എന്നിവ പരിശോധിച്ച് ലിസ്റ്റിൽ ഉൾപ്പെടുത്താം. അതേസമയം തദ്ദേശ കരട് വോട്ടർപട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും.ഇതിന് ശേഷം 2025 ജനുവരി ഒന്നിന് മുമ്പ് 18 തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകും.

In the upcoming local body elections, only those who turn 18 on or before January 1, 2025, will be eligible to vote. The State Election Commission's decision to fix January 1 as the cutoff date has denied voting rights to thousands who turn 18 after January 2, 2025.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്

qatar
  •  10 days ago
No Image

അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'

Kerala
  •  10 days ago
No Image

അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയ 50% തീരുവ മണ്ടൻ തീരുമാനം; ട്രംപ് ഇന്ത്യയോട് മാപ്പ് പറയണം, തീരുവ ഒഴിവാക്കണം: യുഎസ് നയതന്ത്ര വിദഗ്ധൻ എഡ്വേർഡ് പ്രൈസ്

International
  •  10 days ago
No Image

'വിദേശി'കളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാം, ജയിലിലടയ്ക്കാം; ഫോറിന്‍ ട്രൈബ്യൂണലുകള്‍ക്ക് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ പദവി നല്‍കി കേന്ദ്രം

National
  •  10 days ago
No Image

തൃശൂര്‍ ലുലു മാള്‍: നിയമപരമായി ചെയ്യാന്‍ സാധിക്കുന്നത് പരിശോധിക്കുമെന്ന് എം.എ യൂസഫലി

Kuwait
  •  10 days ago
No Image

ബെംഗളൂരുവിൽ 21 കോടിയുടെ ലഹരിമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ

crime
  •  10 days ago
No Image

'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; സ്ത്രീകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്‍ 

Kerala
  •  10 days ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം: പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി പൊലിസ്, ദുർബല വകുപ്പുകൾ മാത്രം

crime
  •  10 days ago
No Image

വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Kerala
  •  10 days ago
No Image

സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത

Kerala
  •  10 days ago