HOME
DETAILS

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (IB) യിൽ അസിസ്റ്റന്റ്; ഡി​ഗ്രി മാത്രം മതി; 3717 ഒഴിവുകൾ; ഈ അവസരം കളയല്ലേ... ‌‌

  
July 21 2025 | 07:07 AM

Intelligence Bureau IB Assistant Central Intelligence Officer recruitment 3717 vacancies qualification degree

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇൻറലിജൻസ് ബ്യൂറോയിൽ (IB) പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. അസിസ്റ്റൻറ് സെൻട്രൽ ഇൻറലിജൻസ് ഓഫിസർ തസ്തികയിലാണ് നിയമനം. കേന്ദ്ര സർവീസിലെ ഗ്രൂപ്പ് സി നോൺ-ഗസ്റ്റഡ് തസ്തികയാണിത്. യോ​ഗ്യരായ ഉദ്യോ​ഗാർഥികൾക്ക് ആകെയുള്ള 3717 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ആ​ഗസ്റ്റ് 10.

തസ്തിക & ഒഴിവ്  

ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 3717. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റം വന്നേക്കാം. 

ജനറൽ -1537 ഒഴിവ് 
ഇ.ഡബ്ല്യു.എസ് -442  ഒഴിവ് 
ഒ.ബി.സി -946 ഒഴിവ് 
എസ്.സി -566 ഒഴിവ് 
എസ്.ടി -226 ഒഴിവ് 

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവൽ 7 (44,900 മുതൽ 1,42,400 രൂപ) വരെയാണ് ശമ്പളം ലഭിക്കുക. ഇതിനു പുറമെ കേന്ദ്രസർവീസിൽ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായം

2025 ആഗസ്റ്റ് 10ന് 18-27. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. 

യോഗ്യത 

അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം. 
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഓപറേഷനൽ തസ്തികയായതിനാൽ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല
അഖിലേന്ത്യാ സർവീസായതിനാൽ രാജ്യത്തെവിടെ‍യും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

തെരഞ്ഞെടുപ്പ്
അപേക്ഷകർ രണ്ട് ഘട്ടമായുള്ള എഴുത്ത് പരീക്ഷയ്ക്ക് ഹാജരാവണം. തുടർന്ന് അഭിമുഖവും നടത്തും. ആദ്യഘട്ടത്തിൽ 100 മാർക്കിനുള്ള ഒബ്ജക്ടിവ് ടെസ്റ്റും രണ്ടാം ഘട്ടത്തിൽ 50 മാർക്കിനുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയുമായിരിക്കും. ആനുകാലികം, പൊതുവിജ്ഞാനം, ഗണിതം, മാനസിക ശേഷി, ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം എന്നിവയുൾപ്പെടുന്ന സിലബസാണ് ആദ്യഘട്ട പരീക്ഷക്കുള്ളത്. അഭിമുഖത്തിന് 100 മാർക്ക് അനുവ​ദിക്കും. ആദ്യഘട്ടത്തിൽ 35 മാർക്കോ (എസ്.സി, എസ്.ടി -33, ഒ.ബി.സി -34) കൂടുതലോ ലഭിക്കുന്നവരെ രണ്ടാംഘട്ട പരീക്ഷക്ക് പരിഗണിക്കും. രണ്ടാംഘട്ടത്തിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ ഒഴിവുകളുടെ അഞ്ചിരട്ടി പേരെ അഭിമുഖത്തിന് ക്ഷണിക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.

അപേക്ഷ ഫീസ്

വനിതകൾ, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് 550 രൂപ. മറ്റുള്ളവർക്ക് 650 രൂപ. ഓൺലൈനായോ എസ്.ബി.ഐ ചലാൻ വഴിയോ ഫീസടയ്ക്കാം.

അപേക്ഷ 
https://cdn.digialm.com/EForms/configuredHtml/1258/94319/Index.html  എന്ന ലിങ്കിലൂടെ നേരിട്ട് അപേക്ഷ നൽകാം. അവസാന തീയതി: 2025 ആഗസ്റ്റ് 10. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ വെബ്സെെറ്റിലുണ്ട്. 

The Intelligence Bureau (IB), under the Ministry of Home Affairs, has announced new recruitment for the post of Assistant Central Intelligence Officer (ACIO). This is a Group C non-gazetted position in the central services. Eligible candidates can now apply for a total of 3,717 vacancies. The last date to submit applications is August 10.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം

Kerala
  •  12 hours ago
No Image

സംസ്ഥാനത്ത് തെരുവ് നായയുടെ വിളയാട്ടം; ഇടുക്കിയിൽ കടിയേറ്റവരിൽ 19 കാരൻ മുതല 76 കാരൻ വരെ

Kerala
  •  12 hours ago
No Image

സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ

oman
  •  12 hours ago
No Image

കോഴിക്കോട് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി

uae
  •  13 hours ago
No Image

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി

uae
  •  13 hours ago
No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  14 hours ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  14 hours ago