HOME
DETAILS

 നിയമം പഠിക്കാം; കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അപേക്ഷ ആ​ഗസ്റ്റ് ഒന്നിന് തുടങ്ങും; കൂടുതലറിയാം

  
July 22 2025 | 07:07 AM

CLAT 2026  exam will on December application starts from august 1

നിയമ മേഖലയിൽ കരിയർ ആ​ഗ്രഹിക്കുന്നവർക്ക് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്)ന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഡിസംബർ 7ന് ഞായറാഴ്ച്ചയാണ് പരീക്ഷ നടക്കുക. അപേക്ഷ പോർട്ടൽ ഓഗസ്റ്റ് 1-ന് തുറക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. സിലബസ്, കൗൺസിലിങ്, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രത്യേകം പുറത്തിറക്കും. 

ഇന്ത്യയിലുടനീളമുള്ള 22 ദേശീയ നിയമ സർവ്വകലാശാലകളും (എൻഎൽയു) മറ്റ് പങ്കാളിത്ത സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിയമ ബിരുദ (യുജി), ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നേടാനുള്ള പൊതു പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. 

ക്ലാറ്റ് 2026 പരീക്ഷാ രീതി

ആകെ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം ഉൾപ്പെടെയുള്ള സമകാലിക സംഭവങ്ങൾ, ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്ക്‌സ് എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ. യുജി, പിജി പരീക്ഷകൾക്ക് 2 മണിക്കൂറാണ് ദൈർഘ്യം.

പ്രവേശന സ്ഥാപനങ്ങൾ

എൻഎൽഎസ്‌ഐയു ബെംഗളൂരു
നൽസാർ ഹൈദരാബാദ്
എൻഎൽഐയു ഭോപ്പാൽ
ഡബ്ല്യുബിഎൻയുജെഎസ് കൊൽക്കത്ത
എൻഎൽയു ജോധ്പൂർ
എച്ച്എൻഎൽയു റായ്പൂർ
ജിഎൻഎൽയു ഗാന്ധിനഗർ
ജിഎൻഎൽയു സിൽവാസ കാമ്പസ്
ആർഎംഎൽഎൻഎൽയു ലഖ്നൗ
ആർജിഎൻയുഎൽ പഞ്ചാബ്
സിഎൻഎൽയു പട്‌ന
നുവാൽസ് കൊച്ചി
എൻഎൽയുഒ ഒഡീഷ
എൻയുഎസ്ആർഎൽ റാഞ്ചി
എൻഎൽയുജെഎ അസം
ഡിഎസ്എൻഎൽയു വിശാഖപട്ടണം
ടിഎൻഎൻഎൽയു തിരുച്ചിറപ്പള്ളി
എംഎൻഎൽയു മുംബൈ
എംഎൻഎൽയു നാഗ്പൂർ
എംഎൻഎൽയു ഔറംഗബാദ്
എച്ച്പിഎൻഎൽയു ഷിംല
ഡിഎൻഎൽയു ജബൽപൂർ
ഡിബിആർഎഎൻഎൽയു ഹരിയാന
എൻഎൽയുടി അഗർത്തല
ഈ സർവകലാശാലകൾ ഇന്റഗ്രേറ്റഡ് എൽഎൽബി, എൽഎൽഎം പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.

അപേക്ഷ

വിശദമായ പ്രോസ്പെക്ടസും, മറ്റ് അപേക്ഷ വിവരങ്ങളും ഔദ്യോഗിക വെബ്സെെറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക്  ക്ലാറ്റ് വെബ്‌സൈറ്റായ https://consortiumofnlus.ac.in  സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഹോംപേജിലെ 'CLAT 2026' രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. വ്യക്തിഗത, അക്കാദമിക് വിവരങ്ങളും, ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ്‌ ചെയ്യുക. ഫീസടച്ച് അപേക്ഷ പൂർത്തിയാക്കുക. 

Those interested in pursuing a career in law can apply for CLAT 2026 until October 31. The exam will take place on December 7, and the application portal opens on August 1. Candidates can apply online via the official website. Further details on the syllabus, counselling, and the application procedure will be announced later.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal

International
  •  8 hours ago
No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  9 hours ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  9 hours ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  9 hours ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  10 hours ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  10 hours ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  10 hours ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  10 hours ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  11 hours ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  11 hours ago