HOME
DETAILS

മകള്‍ക്കായുള്ള ഒരു പിതാവിൻ്റെ അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം ഫലം കണ്ടു; കൺസഷൻ സർട്ടിഫിക്കറ്റുകളിൽ മാറ്റവുമായി ഇന്ത്യന്‍ റെയിൽവെ

  
July 22 2025 | 12:07 PM

Fathers 5-Year Legal Battle Leads to Indian Railways Changing Concession Certificates for Daughter

ന്യൂഡൽഹി: മാനസിക വൈകല്യമുള്ള തൻ്റെ മകൾക്ക് വേണ്ടി ഒരു പിതാവ് നടത്തിയത് അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം. കോടതി വിധി വന്നതോട ഒരു സമൂഹത്തിന് തന്നെ അത് ആശ്വാസകരമായി. ഉജ്ജയിനിനടുത്തുള്ള നാഗ്‌ഡയിൽ നിന്നുമുള്ള അഭിഭാഷകനായ പങ്കജ് മാരുവാണ് പുതിയ മാറ്റത്തിന് വഴിയൊരുക്കിയത്. മാനസിക വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നയാളാണ് പങ്കജ് മാരു.

65 ശതമാനം മാനസിക വൈകല്യമുള്ള തൻ്റെ മകൾക്ക് റെയില്‍വേ നൽകിയ കൺസെഷൻ സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിൻ്റെ നിയമ പോരാട്ടം. കണ്‍സെഷൻ സര്‍ട്ടിഫിക്കറ്റിലെ "ബുദ്ധിമാന്ദ്യം" എന്ന പ്രയോഗം ഒരച്ഛനെന്ന നിലയില്‍ പങ്കജ് മാരുവിന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

ഈ പദപ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിയമപോരാട്ടം തുടങ്ങി. എന്നാല്‍, ആദ്യമൊന്നും മാറ്റത്തെക്കുറിച്ച് റെയിൽവേ അധികൃതരിൽ നിന്ന് പ്രതികരണം ലഭിച്ചിരുന്നില്ല. പക്ഷെ തൻ്റെ ആവശ്യം പരിഗണിക്കുന്നതു വരെ മുന്നോട്ടു പോകുമെന്ന് പങ്കജ് മാരു ദൃഢനിശ്ചയം ചെയ്‌തു. വിഷയത്തില്‍ അദ്ദേഹം നല്‍കിയ പരാതിക്ക് പിന്നാലെ ചീഫ് കമ്മിഷണർ ഫോർ പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് (സിസിപിഡി) കോടതിയായിരുന്നു വാദം കേട്ടത്.

കേസ് പരിഗണിച്ച കോടതി "ബുദ്ധിമാന്ദ്യം" എന്ന പദപ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി തീര്‍പ്പാക്കുകയും അഞ്ചര വര്‍ഷത്തെ ഒരച്ഛൻ്റെ പോരാട്ടത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്‌തു. വിധിയ്‌ക്ക് പിന്നാലെ പങ്കജ് മാരു മാധ്യമങ്ങളോട് സംസാരിച്ചു.

"2019 സെപ്റ്റംബർ 3 ന് എൻ്റെ മകളുടെ റെയിൽവേ കൺസഷൻ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ലഭിച്ചു. അതിൽ "ബുദ്ധിമാന്ദ്യം"(മാൻസിക് രൂപ് സേ വികൃത്) എന്ന പദം വളരെ എതിർപ്പുള്ളതായിരുന്നു. റെയിൽവേ കൺസഷൻ കാർഡിലെ പദം മാറ്റാൻ ഞാൻ പശ്ചിമ മേഖലയിലെ എല്ലാ റെയിൽവേ ഉദ്യോഗസ്ഥരെയും റെയിൽവേ ബോർഡിനെയും ബന്ധപ്പെട്ട അധികാരികളെയും ബന്ധപ്പെട്ടു.

പക്ഷേ റെയിൽവേ അതേ പദം തുടർന്നു. സാധ്യമായ എല്ലാ വാതിലുകളിലും ഞാൻ മുട്ടി, ശേഷം ആർടിഐ ഫയൽ ചെയ്‌തു. പക്ഷേ അത് ഫലിച്ചില്ല, തുടർന്ന് ഞാൻ ചീഫ് കമ്മീഷണർ ഫോർ പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് (സിസിപിഡി) കോടതിയിൽ ഒരു പരാതി നൽകുകയായിരുന്നു" പങ്കജ് മാരു പറഞ്ഞു.

വളരെ കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ റെയിൽവെ ബോർഡിന് സിസിപിഡി നിർദേശങ്ങൾ നൽകി. ഇതോടെ, റെയിൽവേ കൺസഷൻ സർട്ടിഫിക്കറ്റുകളിൽ "ബുദ്ധിമാന്ദ്യം" എന്ന വാക്ക് "ബുദ്ധിപരമായ വൈകല്യം" എന്ന് മാറ്റിസ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ നിർബന്ധിതമായി.

"വികലാംഗ" പോലുള്ള കാലഹരണപ്പെട്ടതും അപമാനകരവുമായ പദങ്ങൾ ഇപ്പോഴും പ്രിൻ്റ് ചെയ്‌ത കൺസെഷൻ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് മാരു തൻ്റെ പരാതിയിൽ ഉന്നയിച്ച ആശങ്ക സിസിപിഡി ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാനും വൈകല്യങ്ങളുടെ തരങ്ങളെയും ഉപവിഭാഗങ്ങളെയും കുറിച്ച് തങ്ങളുടെ ജീവനക്കാരെ ബോധവൽക്കരിക്കാനും സിസിപിഡി റെയിൽവെയോട് ആവശ്യപ്പെട്ടു.

A father's relentless five-and-a-half-year legal fight for his daughter with 65% mental disability has resulted in a significant change by Indian Railways. Pankaj Maru, a lawyer from Nagda near Ujjain, challenged the term "mental retardation" used in railway concession certificates, finding it derogatory. Despite initial resistance from railway authorities, Maru's persistence led him to file an RTI and approach the Chief Commissioner for Persons with Disabilities (CCPD) court. The court ruled in his favor, mandating Indian Railways to replace "mental retardation" with "intellectual disability" in concession certificates. The CCPD also directed Railways to educate staff on disability terminology and submit a compliance report within three months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്: ഇന്ത്യൻതാരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്

Cricket
  •  17 hours ago
No Image

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് പിന്നില്‍ മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്

Kerala
  •  17 hours ago
No Image

ഇന്ത്യക്ക് വമ്പൻ തിരിച്ചടി സൂപ്പർതാരം പുറത്ത്; പകരക്കാരൻ രാജസ്ഥാൻ റോയൽസ് താരം

Cricket
  •  18 hours ago
No Image

റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്‍

International
  •  18 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ 

Football
  •  18 hours ago
No Image

ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍

bahrain
  •  19 hours ago
No Image

51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു

Cricket
  •  19 hours ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം

uae
  •  19 hours ago
No Image

ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ

National
  •  19 hours ago
No Image

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല

National
  •  20 hours ago

No Image

വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്‌സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്

Kerala
  •  a day ago
No Image

യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍

Business
  •  a day ago
No Image

വിദേശത്തേക്ക് പോകുമ്പോൾ നിങ്ങളുടെ വളർത്തുമൃഗത്തെ ഉപേക്ഷിക്കുന്നത് ശരിയാണോ? യുഎഇയിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു

uae
  •  a day ago
No Image

'മെഡിക്കല്‍ എത്തിക്‌സിന്റേയും അന്താരാഷ്യരാഷ്ട്ര നിയമങ്ങളുടേയും ഗുഗുതര ലംഘനം' ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷനും

International
  •  a day ago