
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആൻഡോറയെ വീഴ്ത്തി ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ റാങ്കിംഗിൽ യുഎഇ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൗഡ് സോഴ്‌സ്ഡ് ഓൺലൈൻ ഡാറ്റാബേസായ നംബിയോയുടെ 'സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ്-ഇയർ' പ്രകാരം, യുഎഇ 85.2 പോയിന്റുകൾ നേടി.
ആൻഡോറ, ഖത്തർ, തായ്‌വാൻ, മകാവോ (ചൈന) എന്നിവയാണ് സുരക്ഷാ സൂചികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയ മറ്റ് രാജ്യങ്ങൾ. 200-ലധികം രാജ്യക്കാരുള്ള യുഎഇ, ജീവിത നിലവാരത്തിനും സുരക്ഷയ്ക്കും പേര് കേട്ടതാണ്. 2025 മാർച്ചിലെ നംമ്പിയോയുടെ സുരക്ഷാ സൂചികയിൽ യുഎഇ രണ്ടാം സ്ഥാനത്തായിരുന്നു, അതേസമയം ആൻഡോറ ഒന്നാമതെത്തി.
2025 മിഡ് ഇയർ പട്ടികയിൽ, ആൻഡോറ 84.8 പോയിന്റോടെ രണ്ടാം സ്ഥാനത്തും, ഖത്തർ 84.6 പോയിന്റോടെ മൂന്നാം സ്ഥാനത്തും, തായ്‌വാനും മകാവോയും തൊട്ടുപിന്നാലെയുമാണ്.
സഊദി അറേബ്യ 14-ാം സ്ഥാനത്തും ബഹ്‌റൈൻ 15-ാം സ്ഥാനത്തും നിൽക്കുന്നു. കുവൈത്ത് 38-ാം സ്ഥാനത്തും ജോർദാൻ 54-ാം സ്ഥാനത്തുമാണ്. പാകിസ്ഥാൻ 62-ാം സ്ഥാനത്തും, ഫിലിപ്പീൻസും ഇന്ത്യയും യഥാക്രമം 66, 67 സ്ഥാനങ്ങളിലുമാണ്. യുകെ 51.6 പോയിന്റോടെ 86-ാം സ്ഥാനത്തും, യുഎസ് 50.8 പോയിന്റോടെ 91-ാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വർഷം, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) 2024 ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് പ്രകാരം, യുഎഇയിലെ അബൂദബിയും ദുബൈയും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും ജീവിതയോഗ്യമായ നഗരങ്ങളായി തുടർന്നു. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും മെച്ചപ്പെട്ട സ്കോറുകളോടെ ദുബൈ രണ്ടാം സ്ഥാനത്തെത്തി.
നമ്പിയോ വെബ്‌സൈറ്റിന്റെ 'ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്സ്' പ്രകാരം, അബൂദബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നാണ്. 88.2 പോയിന്റോടെ സുരക്ഷാ സൂചികയിൽ അബൂദബി ഒന്നാം സ്ഥാനത്തെത്തി, 11.8 പോയിന്റോടെ ക്രൈം സൂചികയിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടി. അതേസമയം, ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
The UAE has reclaimed the title of the world's safest country in Numbeo's 'Safety Index by Country 2025 Mid-Year,' scoring 85.2 points. The crowd-sourced online database highlights UAE's exceptional safety and security, reinforcing its reputation as a premier destination for residents and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
International
• 9 hours ago
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
National
• 9 hours ago
തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ പിടിയിൽ
Kerala
• 10 hours ago
സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 10 hours ago
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്
National
• 10 hours ago
കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ
Kerala
• 10 hours ago
സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
National
• 11 hours ago
കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും
Kerala
• 11 hours ago
കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Kuwait
• 11 hours ago
ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല
Kerala
• 11 hours ago
ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിലവിൽ പദ്ധതിയില്ല: നിയമമന്ത്രി
National
• 12 hours ago
ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 12 hours ago
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്
National
• 12 hours ago
ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• 12 hours ago
ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി
uae
• 13 hours ago
പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്
Kerala
• 13 hours ago
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി
uae
• 14 hours ago
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 14 hours ago
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം
Kerala
• 12 hours ago
സംസ്ഥാനത്ത് തെരുവ് നായയുടെ വിളയാട്ടം; ഇടുക്കിയിൽ കടിയേറ്റവരിൽ 19 കാരൻ മുതല 76 കാരൻ വരെ
Kerala
• 12 hours ago
സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ
oman
• 13 hours ago