HOME
DETAILS

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

  
July 22 2025 | 16:07 PM

dharmasthala case  court has ordered the removal of 8842 online links related to allegations made

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണവുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് കോടതി. ബെംഗളൂരു കോടതിയാണ് 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. ധർമസ്ഥല ധർമാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരനായ ഹർഷേന്ദ്ര കുമാർ ഡി. നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി ഉണ്ടായത്. 

നീക്കം ചെയ്യേണ്ട 8,842 ലിങ്കുകളിൽ, 4,140 ലിങ്കുകളും യൂട്യൂബ് വിഡിയോകളുടേതാണ്. 3,584 ഇൻസ്റ്റാഗ്രാം പോസ്റ്റുകളും നീക്കം ചെയ്യണം. 932 ഫേസ്ബുക്ക് പോസ്റ്റുകൾ, 108 വാർത്താ ലിങ്കുകൾ, 37 റെഡ്ഡിറ്റ് പോസ്റ്റുകൾ, 41 ട്വീറ്റുകൾ എന്നിവയും നീക്കം ചെയ്യാനുള്ള ലിങ്കുകളുടെ പട്ടികയിൽ ഉണ്ട്. ശ്രീ  മഞ്ജുനാഥസ്വാമി ക്ഷേത്ര സ്ഥാപനങ്ങളുടെ സെക്രട്ടറി കൂടിയായ ഹർഷേന്ദ്ര കുമാർ ഡി.യാണ് ജൂലൈ 18-ന് ഹരജി നൽകിയത്. 

വീരേന്ദ്ര ഹെഗ്ഗഡെയുടെയും ഹർഷേന്ദ്ര കുമാറിന്റെയും പേരിലും കുടുംബാംഗങ്ങളും ഉൾപ്പെടെ അപകീർത്തികരമായ ഉള്ളടക്കം പങ്കുവെച്ച ലിങ്കുകളാണ് നീക്കം ചെയ്യുക. ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം, ധർമസ്ഥല ക്ഷേത്രം നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചും ഇത്തരത്തിൽ അപകീർത്തികരമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഡിജിറ്റൽ, സോഷ്യൽ, പ്രിന്റ് മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ഹർഷേന്ദ്ര കോടതിയോട് ആവശ്യപ്പെട്ടു. 

ഡെക്കാൻ ഹെറാൾഡ്, ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ദി ന്യൂസ് മിനിറ്റ്, ഹിന്ദുസ്ഥാൻ ടൈംസ്, പി.ടി.ഐ, എ.എൻ.ഐ, ഐ.എ.എൻ.എസ്, മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ന്യൂസ്18, ടി.വി.9 ഗ്രൂപ്പ്, ഇന്ത്യ ടി.വി, ന്യൂസ് എക്സ്, സുവർണ പ്രജാവാണി, കന്നഡ പ്രഭ, ഹോസ ദിഗന്ത, ബാംഗ്ലൂർ മിറർ, ഉദയവാണി, ദിനമണി, ദിന തന്തി, ദിനകരൻ, സംയുക്ത കർണാടക, വിജയവാണി, വിശ്വവാണി,  രാജസ്ഥാൻ പത്രിക, ഈസഞ്ജെ, സഞ്ജേവനി, ദിനസുധാർ, സന്മാർഗ, ന്യൂസ് ഫസ്റ്റ്, ദൈജി വേൾഡ് ടി.വി. തുടങ്ങിയ മാധ്യമങ്ങളിൽ ഉൾപ്പെടെയാണ് അപകീർത്തികരമായ റിപ്പോർട്ടുകൾ വന്നതെന്നാണ് പരാതിക്കാരൻ പറയുന്നത്.

 

A Bengaluru court has ordered the removal of 8,842 online links related to allegations made by a sanitation worker about the burial of multiple dead bodies in Dharmasthala, Karnataka. The directive came in response to a petition filed by Harshendra Kumar D., brother of Dharmasthala Dharmadhikari Veerendra Heggade. The court's order aims to take down online content—including news reports and social media posts—linked to the controversial claims, which have sparked public and media interest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal

International
  •  8 hours ago
No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  9 hours ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  9 hours ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  9 hours ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  10 hours ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  10 hours ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  10 hours ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  10 hours ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  11 hours ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  11 hours ago