
ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണം: 52 ലക്ഷം പേരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?

പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർ പട്ടിക പുനഃപരിശോധനയുടെ മറവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ 52 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ 18.66 ലക്ഷം പേർ മരണപ്പെട്ടവരാണെന്നും, 26.01 ലക്ഷം പേർ മറ്റ് മണ്ഡലങ്ങളിലേക്കോ സംസ്ഥാനത്തിന് പുറത്തോ താമസം മാറിയവരാണെന്നും, 7.5 ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തവരാണെന്നും, 11,484 പേരെ കണ്ടെത്താനായില്ലെന്നും കമ്മിഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ജൂൺ 24-ലെ കണക്കനുസരിച്ച്, ബിഹാറിൽ 7.89 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ട്. ഇതിൽ 90.67 ശതമാനം (7.16 കോടി) വോട്ടർമാർ എന്യൂമറേഷൻ ഫോമുകൾ (ഇ.എഫ്) സമർപ്പിച്ചു. 90.37 ശതമാനം (7.13 കോടി) ഫോമുകൾ ഡിജിറ്റലൈസ് ചെയ്തതായും കമ്മിഷൻ അറിയിച്ചു. എന്നാൽ, 15 ലക്ഷം ഫോമുകൾ ഇനിയും തിരികെ ലഭിച്ചിട്ടില്ല. 7.68 കോടി വോട്ടർമാരെ (97.30 ശതമാനം) ഫോം സമർപ്പിക്കലോ ഓൺ-ഗ്രൗണ്ട് വെരിഫിക്കേഷനോ വഴി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കി 2.70 ശതമാനം (21.35 ലക്ഷം) വോട്ടർമാരുടെ ഫോമുകൾ ഇനിയും തീർപ്പാക്കിയിട്ടില്ല.
ഒഴിവാക്കിയ 52.30 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെച്ചതായി കമ്മിഷൻ അറിയിച്ചു. ഓഗസ്റ്റ് 1-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവയ്ക്കെതിരെ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 1 വരെ എതിർപ്പുകൾ ഉന്നയിക്കാം. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനായി 1 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ), 4 ലക്ഷം വോളന്റിയർമാർ, 1.5 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചു. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാത്തവരെയും ഫീൽഡ് വെരിഫിക്കേഷനിൽ കണ്ടെത്താനാകാത്തവരെയും കണ്ടെത്തുകയായിരുന്നു ഈ ടീമിന്റെ ചുമതല. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ കേന്ദ്രസർക്കാർ എൻ.ആർ.സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) നടപ്പാക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നിലവിലുണ്ട്, ഈ മാസം 28-ന് കേസ് വീണ്ടും പരിഗണിക്കും. പാർലമെന്റിന്റെ ഇരുസഭകളിലും മൂന്ന് ദിവസമായി ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം തുടരുകയാണ്.
ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?
52 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ, നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇൻഡ്യാ സഖ്യം ബഹിഷ്കരിക്കുമെന്ന സൂചന നൽകി ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ഉത്തരവുകൾ സ്വീകരിക്കുകയാണെന്നും, ഇത്തരം സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് അർഥശൂന്യമാണെന്നും അദ്ദേഹം ആരോപിച്ചു. “വ്യാജ വോട്ടർ പട്ടിക ഉപയോഗിച്ച് ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഇപ്പോഴത്തെ സർക്കാരിന്റെ കാലാവധി നീട്ടിനൽകുന്നതാണ് ബുദ്ധി. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ഒരു ഓപ്ഷനാണ്, അതിനെക്കുറിച്ച് ഇൻഡ്യാ സഖ്യം ചർച്ച ചെയ്ത് തീരുമാനിക്കും,” തേജസ്വി യാദവ് പറഞ്ഞു.
The Election Commission of India has removed 52 lakh names from Bihar's voter list during a revision exercise. This has sparked concerns, with the INDIA Alliance reportedly considering a boycott of the upcoming elections in response to the exclusions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 5 days ago
പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം
Kerala
• 5 days ago
നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി
International
• 5 days ago
ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി
uae
• 5 days ago
നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ
Kerala
• 5 days ago
‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി
uae
• 5 days ago
ആളിക്കത്തി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു
International
• 5 days ago
ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു
National
• 5 days ago
മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് ഓക്കെ ആണോ? നേരിട്ടെത്തി പരിശോധിച്ച് റാസ് അൽ ഖൈമ പൊലിസ് മേധാവി
uae
• 5 days ago
ആളിക്കത്തി ജെൻസി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങിയവരിൽ മലയാളികളും; കോഴിക്കോട് സ്വദേശികളായ 40 അംഗ സംഘത്തിന്റെ യാത്ര പ്രതിസന്ധിയിൽ
International
• 5 days ago
ടി-20യിലെ എന്റെ 175 റൺസിന്റെ റെക്കോർഡ് ആ രണ്ട് താരങ്ങൾ മറികടക്കും: ഗെയ്ൽ
Cricket
• 5 days ago
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സഊദി; രാജ്യത്തുടനീളം 300-ലധികം ഭൂകമ്പ, അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു
Saudi-arabia
• 5 days ago
4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രവാസി; സുകുമാരക്കുറിപ്പിനെ ഓര്‍മിപ്പിക്കുന്ന തട്ടിപ്പ് ബഹ്റൈനില്‍
bahrain
• 5 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് ബഹിഷ്കരിച്ച് ശിരോമണി അകാലിദള്‍
National
• 5 days ago
എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ
Saudi-arabia
• 5 days ago
മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു
Football
• 5 days ago
80,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിൽ; കിട്ടാക്കനിയാകുമോ സ്വർണം
Economy
• 5 days ago
ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു
uae
• 5 days ago
24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം
uae
• 5 days ago
വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍
Kerala
• 5 days ago
പാലിയേക്കര ടോള്‍ പിരിവ്: നാഷണൽ ഹൈവേ അതോറിറ്റിക്ക് തിരിച്ചടി; ഹരജിയിൽ അന്തിമ തീരുമാനമാകും വരെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈകോടതി
Kerala
• 5 days ago
ഇന്ത്യൻ ലോകകപ്പ് ഹീറോയെ മറികടക്കാൻ സഞ്ജു; ലക്ഷ്യം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റ്
Cricket
• 5 days ago
സൗഹൃദ മത്സരത്തിൽ ബഹ്റൈനെ ഒരു ഗോളിന് പരാജയപ്പെടുത്തി യുഎഇ
uae
• 5 days ago