HOME
DETAILS

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

  
July 25 2025 | 09:07 AM

british doctor amputates his own legs for claiming insurance money worth crores

ലണ്ടന്‍: കോടികളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സ്വന്തം കാലുകള്‍ മുറിച്ചുമാറ്റി യുകെയിലെ ഡോക്ടര്‍. ബ്രിട്ടീഷുകാരനായ നീല്‍ ഹോപ്പര്‍ (49) ആണ് ഏകദേശം അഞ്ചര കോടി രൂപയോളം ഇന്‍ഷുറന്‍സ് തുകയ്ക്കായി സ്വന്തം ശരീരത്തോട് ഈ ക്രൂരത ചെയ്തത്. അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തായതോടെ ഇപ്പോള്‍ നിയമനടപടി നേരിടുകയാണ് നീല്‍.

രണ്ട് കമ്പനികളില്‍ നിന്നായി 235,622 പൗണ്ട്, 231,031 പൗണ്ടിന്റെയും (ഏകദേശം 5.5 ഇന്ത്യന്‍ രൂപ) ഇന്‍ഷുറന്‍സാണ് നീലിനുണ്ടായിരുന്നത്. അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ച് മാറ്റിയെന്നാണ് ഇയാള്‍ കമ്പനികളെ തെറ്റിദ്ധരിപ്പിച്ചത്. 2019 ജൂണ്‍ 3, 26 തീയതികളിലാണ് സര്‍ജറി നടന്നതെന്നും നീല്‍ അറിയിച്ചു. എന്നാല്‍ കേസില്‍ വിഷദമായ അന്വേഷണം നടത്തിയ ഡൊവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലിസ് നീലിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നു.

2018 ആഗസ്റ്റ് 21നും 2020 ഡിസംബര്‍ 4നും ശരീരത്തില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന തരം വീഡിയോകള്‍ നീല്‍ വാങ്ങിയതായി പൊലിസ് കണ്ടെത്തുകയും, കോടതി ഇത് തെളിവായി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടര്‍ക്ക് മേല്‍ കുരുക്ക് മുറുകി. ഏകദേശം രണ്ടര കൊല്ലം നീണ്ട അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് പുറത്തായത്. 

2013 മുതല്‍ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സര്‍ജനായി ജോലി ചെയ്തിരുന്ന നീല്‍ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. ഇക്കാലയളവില്‍ നൂറ് കണക്കിന് ശസ്ത്രക്രിയകള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. കേസില്‍ പിടിക്കപ്പെട്ടതിന് പിന്നാലെ 2023ല്‍ നീലിനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും, മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. കേസില്‍ കോടതി അടുത്ത മാസം വാദം കേള്‍ക്കും. 

british doctor cut his own legs for claiming insurance money worth crores



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago