Following the tragic death of Mithun, an 8th-grade student who died of electrocution, the government has taken over the management of the Thevalakkara school in Kollam. The existing school management has been dissolved, and the administration is now under government control. General Education Minister V. Sivankutty announced the rare move, stating that the school will continue to operate as an aided school, and the management has agreed to the government's decision.
HOME
DETAILS

MAL
മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു
Web Desk
July 26 2025 | 06:07 AM

തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിക്കുന്നതിന് കാരണമായ സ്‌കൂളിൽ ഏറ്റെടുത്ത് സർക്കാർ. കൊല്ലം തേവലക്കര സ്കൂൾ ആണ് സർക്കാർ ഏറ്റെടുത്തത്. സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടാണ് ഭരണം സർക്കാർ ഏറ്റെടുത്തത്. പൊതുവിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഈ അസാധാരണ നടപടി മാധ്യമങ്ങളെ അറിയിച്ചത്. സർക്കാർ നടപടി മാനേജ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. സ്‌കൂൾ എയ്‌ഡഡ് സ്‌കൂൾ ആയി തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിന്റെ കയ്യിൽ നിന്നാണ് സർക്കാർ സ്‌കൂൾ ഏറ്റെടുത്തത്. സ്‌കൂൾ മാനേജർ തുളസീധരൻ പിള്ള സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. 11 അംഗ മാനേജ്‌മന്റ് സമിതിയിൽ മുഴുവൻ പേരും സിപിഎം പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്.
സർക്കാരിന്റെ നടപടി അംഗീകരിക്കുന്നതായി മാനേജ്‌മന്റ് അറിയിച്ചു. സർക്കാരിനെ വെല്ലുവിളിക്കാനില്ല. കുട്ടിയുടെ മരണത്തേക്കാൾ വലുതല്ല നടപടി എന്നും മാനേജ്‍മെന്റ് പ്രതികരിച്ചു. സ്‌കൂളിന് മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടെ സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. എന്നാൽ ഈ വിശദീകരണം തള്ളിയാണ് സർക്കാർ നടപടി ഉണ്ടായത്. മാനേജരെ സർക്കാർ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് സ്കൂളിന്റെ താത്കാലിക ചുമതല.
നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് നേരെ മാത്രമാണ് നടപടി ഉണ്ടായത്. ഇതോടെ സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂൾ ഏറ്റെടുത്ത നടപടി ഉണ്ടായിരിക്കുന്നത്. കെ.ഇ.ആർ റൂൾ ഏഴ് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിൻറെ അസാധാരണ നടപടി.
ജൂലൈ 17 രാവിലെ 9.40നാണ് തേവലക്കര വലിയപാടം മിഥുൻഭവനിൽ മനുവിൻറെ മകനുമായ മിഥുൻ (13) സ്‌കൂളിൽ വെച്ച് മരിക്കുന്നത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയപ്പോൾ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഥുൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
uae
• 2 days ago
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
Kerala
• 2 days ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 days ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 days ago