തെരഞ്ഞെടുപ്പ് ഗിഫ്റ്റ്; പാചകവാതക വില 30 രൂപ കുറച്ചു, രണ്ട് മാസത്തിനിടെ കൂട്ടിയ വില പോലും കുറഞ്ഞില്ല
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപയാണ് കുറച്ചത്. 5 കിലോ എഫ്ടിഎൽ (ഫ്രീ ട്രേഡ് എൽപിജി) സിലിണ്ടറുകളുടെ വില 7.50 രൂപയും കുറച്ചു. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൂട്ടിയ വില പോലും കുറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 41.5 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ കുറച്ചതാകട്ടെ 30 രൂപ മാത്രമാണ്. മാർച്ച് ഒന്നിന്, എൽപിജി സിലിണ്ടർ വില വർധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിനും ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ഗ്യാസ് സിലിണ്ടർ വിലയിൽ വ്യതിയാനങ്ങൾ കാണപ്പെട്ടു. ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിൻ്റെ കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടം, നികുതി നിയമങ്ങളിലെ മാറ്റങ്ങൾ, വിതരണത്തിലും ഡിമാൻഡിലുമുള്ള വ്യതിയാനങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വില കുറച്ചത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും വില വർധിച്ചേക്കാം. തുടർച്ചയായ വിലവർധന ഊർജ വിപണിയുടെ അസ്ഥിര സ്വഭാവത്തിനും വാണിജ്യ എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും ബിസിനസുകൾക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."