കലക്ടറേറ്റില്‍ ഓണാഘോഷം സര്‍ക്കാര്‍ പറഞ്ഞതു പോലെ
മലപ്പുറം: രാവിലെ എത്തി പൂക്കളമിട്ടു, ജോലി തുടങ്ങും മുമ്പേ നിലവിളക്ക് തെളിയിച്ചു, ഓണസദ്യ തിന്നുതീര്‍ത്തത് രണ്ടുമണിക്കു മുന്‍പെ. ഔദ്യോഗിക സമയത്ത് ഓണാഘോഷം പാടില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ ശിരസാവഹിച്ച് കലക്ടറേറ്റിലെ ഓണാഘോഷവും സമയം പാലിച്ചാണ് നടന്നത്.
റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ പൂക്കളവും ഓണ സദ്യയും ഒരുക്കി. രാവിലെ ഏഴിന് ആരംഭിച്ച പൂവിടല്‍ 9.30 ന് പൂര്‍ത്തിയായി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. പിന്നെ എല്ലാവരും ഓഫീസ് ജോലികളില്‍ വ്യാപൃതരായി. ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കി. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികളും നടത്തി. കൃത്യത പാലിക്കുന്നതിനിടയില്‍ ചെറിയ വിട്ടുവീഴ്ചകള്‍ സംഭവിച്ചെങ്കിലും കൃത്യം രണ്ടിന് ആഘോഷ പരിപാടികള്‍ അവസാനിപ്പിച്ചുവെന്നാണ് ജീവനക്കാരുടെ ഔദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."