HOME
DETAILS

നിങ്ങള്‍ക്ക് ഉയര്‍ന്ന ബിപി ഉണ്ടോ..?  നിയന്ത്രിക്കാന്‍ എന്താണ് ചെയ്യേണ്ടത് ? ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  
July 31 2025 | 05:07 AM

How to Control High Blood Pressure BP Essential Tips for Your Health

 

പലയാളുകളും ഉയര്‍ന്ന ബിപി നിയന്ത്രിക്കാന്‍ പാടുപെടുന്നവരാണ്. എങ്ങനെയാണ് ഉയര്‍ന്ന ബിപി നിയന്ത്രിക്കേണ്ടത്..? ഇക്കാര്യങ്ങള്‍ അറിഞ്ഞു വയ്ക്കുക. 
 
അധിക ശരീരഭാരം കുറയ്ക്കുക

നിങ്ങളുടെ അരക്കെട്ട് ശ്രദ്ധിക്കുക. ശരീരഭാരം കൂടുന്നതനുസരിച്ച് രക്തസമ്മര്‍ദ്ദവും വര്‍ധിക്കുന്നു. അമിതഭാരമുള്ളവര്‍ ഉറങ്ങുമ്പോള്‍ ശ്വാസ തടസത്തിനും കാരണമാകും. സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്. ഇത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുളള ഏറ്റവും നല്ല മാര്‍ഗമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. 

പുരുഷന്‍മാരുടെ അരക്കെട്ടിന്റെ നീളം 40 ഇഞ്ചില്‍ (102 സെന്റിമീറ്റര്‍) കൂടുതലാണെങ്കില്‍ അപകടസാധ്യതയുണ്ട്.
സ്ത്രീകള്‍ക്കിത് 35 ഇഞ്ചില്‍ (89സെ.മീ) കൂടുതലാണെങ്കില്‍ അവര്‍ക്കും അപകടസാധ്യതയുണ്ടാവും.

 

BP2.jpg

പതിവായി വ്യായാമം ചെയ്യുക

പതിവായി എയറോബിക് വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. എല്ലാദിവസവും അരമണിക്കൂറെങ്കിലും വ്യായാമം പതിവാക്കുക. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളില്‍ ചിലത് നടത്തവും ജോഗിങും സൈക്ലിങും നീന്തലും നൃത്തവുമൊക്കെയാണ്. 

ആരോഗ്യകരമായ ഭക്ഷണം 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക പ്രധാനമാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍ എന്നിവ അടങ്ങിയതും പൂരിത കൊഴുപ്പും കൊളസ്‌ട്രോള്‍ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം  സഹായിക്കുന്നു. ഉപ്പും സോഡിയവും ഭക്ഷണത്തില്‍ വളരെയധികം കുറയ്ക്കുക. സോഡിയം കുറഞ്ഞവ കഴിക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ വളരെ കുറച്ചു മാത്രം കഴിക്കുക. 

 

BP.jpg

മദ്യം പിരമിതപ്പെടുത്തുക പുകവലി ഉപേക്ഷിക്കുക

അമിത മദ്യപാനം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതാണ്. പുകവലി നിര്‍ത്തുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. 

സമ്മര്‍ദ്ദം കുറയ്ക്കുക
സമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി അവയെ നിയന്ത്രിക്കാനുള്ള വഴികള്‍ തെരഞ്ഞെടുക്കുക. സമ്മര്‍ദ്ദമുണ്ടാക്കുന്ന ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുക. വിശ്രമിക്കാന്‍ സമയം കണ്ടെത്തുക. നന്ദിയുള്ളവരായിരിക്കുക. 

 

മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. രക്തപ്രവാഹത്തില്‍ സ്ഥിരമായ അളവ് നിലനിര്‍ത്താന്‍ ഈ മരുന്നുകള്‍ സഹായിക്കും. 

അത്താഴം നേരത്തേ
രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ് ബിപി കൂട്ടാവുന്നതാണ്. അധികസമയം സോഡിയം കഴിക്കുന്നത് ദ്രാവകം ശരീരത്തില്‍ നിലനിര്‍ത്താന്‍ കാരണമാകുന്നു. ഇത് രക്തക്കുഴലുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ദിവസവും എട്ടു മണിക്കൂര്‍ നന്നായി ഉറങ്ങുന്നുണ്ടെന്നും ഉറപ്പുവരുത്തുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

Kerala
  •  7 hours ago
No Image

ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza

uae
  •  7 hours ago
No Image

ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്  

Cricket
  •  7 hours ago
No Image

ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ 

International
  •  7 hours ago
No Image

കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

Kerala
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്

National
  •  8 hours ago
No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  9 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  9 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  9 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  9 hours ago