HOME
DETAILS

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

  
July 31 2025 | 09:07 AM

Faseelas Suicide Father Alleges Constant Harassment by In-Laws Demands Justice

തൃശൂർ: ഇരിഞ്ഞാലക്കുടയിൽ 23-കാരിയായ ഫസീല ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, മകൾ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി പിതാവ് റഷീദ് വെളിപ്പെടുത്തി. ഭർത്താവ് നൗഫലിനേക്കാൾ ഭർതൃമാതാവ് റംലയാണ് മകളെ കൂടുതൽ ഉപദ്രവിച്ചിരുന്നതെന്ന് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ നിർബന്ധത്തിന് വഴങ്ങി ഈ പീഡനങ്ങൾ ചോദ്യം ചെയ്യാതിരുന്നതായും, ആംബുലൻസ് പോലും വിളിക്കാതെ ഓട്ടോയിൽ മകളെ ആശുപത്രിയിൽ എത്തിച്ച നൗഫലിനും വീട്ടുകാർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു. മകളുടെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫസീല, ആത്മഹത്യക്ക് തൊട്ടുമുമ്പ് ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു: "ഉമ്മ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി, ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫായതിനാൽ ഒരു മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ ഈ സന്ദേശം കണ്ടത്. കൊടുങ്ങല്ലൂരിലെ ഭർതൃവീട്ടിലേക്ക് വണ്ടി പിടിച്ചെത്തിയപ്പോൾ, ഫസീലയെ ആശുപത്രിയിൽ എത്തിച്ചതായി അറിഞ്ഞു. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ ജീവനറ്റ ശരീരം മാത്രമാണ് മാതാപിതാക്കൾ കണ്ടത്.

മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് രണ്ടാമത് ഗർഭിണിയായതിന്റെ പേര് പറഞ്ഞ് ഫസീലയ്ക്ക് ഭർതൃവീട്ടിൽ കുറ്റപ്പെടുത്തലും മർദനവും നേരിടേണ്ടി വന്നിരുന്നു. സംഭവത്തിൽ ഫസീലയുടെ ഭർത്താവ് നൗഫലിനെയും ഭർതൃമാതാവ് റംലയെയും പൊലിസ് അറസ്റ്റ് ചെയ്തു.

In Irinjalakuda, Thrissur, 23-year-old Faseela took her life after alleged relentless harassment by her husband, Noufal, and mother-in-law, Ramla. Her father, Rasheed, revealed Faseela faced abuse, particularly from Ramla, worsened by her second pregnancy before her first child turned one. Faseela sent a distressing WhatsApp message to her mother, stating she was beaten and feared being killed. Her family saw the message an hour later due to network issues, finding her dead in the hospital, transported by auto instead of an ambulance. Police arrested Noufal and Ramla.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  19 hours ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  19 hours ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  20 hours ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  20 hours ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  20 hours ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  20 hours ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  20 hours ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  21 hours ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  21 hours ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  21 hours ago