HOME
DETAILS

പൈനാപ്പിള്‍ പ്രിയമുള്ളവരാണോ...?  ഇത് നിങ്ങള്‍ക്ക് നല്ലതാണോ..? കഴിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങളും അപകടങ്ങളും 

  
Web Desk
August 04 2025 | 06:08 AM

 Is Pineapple Good for You The Sweet Truth Behind This Tropical Fruit

 

പോഷകഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുകയും ചെയ്യുന്ന പഴവര്‍ഗമാണ് കൈതച്ചക്ക അഥവാ പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കുകയും ചെയ്യും. വൈറ്റമിന്‍ സിയും എയും ധാരാളമടങ്ങിയിട്ടുമുണ്ട് പൈനാപ്പിളില്‍. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം നല്‍കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും എല്ലുകളുടെ ആരോഗ്യത്തിനും ഇന്‍ഫഌമേഷന്‍ തടയാനും കാന്‍സര്‍  സാധ്യതകുറയ്ക്കാനുമൊക്കെ കഴിവുള്ള പൈനാപ്പിള്‍ ചില ആളുകളില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്.

പൈനാപ്പിള്‍ പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്നവയാണ്. ചൊറിച്ചിലും ഛര്‍ദിയും ചിലരിലുണ്ടാവാം. ആസ്ത്മയ്ക്കു നല്ലതാണങ്കിലും ചിലര്‍ക്ക് ഇത് വിപരീതഫലമുണ്ടാക്കാറുണ്ട്. പൈനാപ്പിളിനെ നമ്മള്‍ പലരീതിയിലും കഴിക്കാറുണ്ട്.  ഫ്രൂട്ടായും ജ്യൂസായും ഗ്രില്‍ ചെയ്തും സലാഡില്‍ ഇട്ടും സ്മൂത്തിയില്‍ ഇട്ടും പിസയില്‍ ചേര്‍ത്തുമൊക്കെ. ഇത് പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്നതാണ്. കാരണം ഇതില്‍ പഞ്ചസാരയുടെ അളവ് മിതമായതിനാലാണ്. എന്നുവച്ച് കൂടുതല്‍ കഴിക്കരുത്. പൈനാപ്പിള്‍ അമിതമായി കഴിച്ചാല്‍ എന്താണ് സംഭവിക്കുക... നോക്കാം.

 

pinml.jpg

പൈനാപ്പിളിന്റെ മധുരവും എരിവും കൂടിയ രുചി മധുരപലഹാരങ്ങളിലും രുചികരമായ വിഭവങ്ങളിലും ഒരു പ്രധാന ഘടകമാകുന്നുവെന്നാണ് പ്രമേഹ ചികിത്സയിലും പ്രതിരോധത്തിലും വൈദഗ്ധ്യം നേടിയ ലൈസന്‍സുള്ള പോഷകാഹാര വിദഗ്ധയായ ക്രിസ്റ്റീന കുക്ക് പറയുന്നത്.  മറ്റ് പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായും വര്‍ഷം മുഴുവനും പുതിയ പഴമായും പാക്കറ്റിലും ടിന്നിലടച്ചും കഷണങ്ങളായും ഒക്കെ പൈനാപ്പിള്‍ ലഭ്യമാകുന്നുണ്ട്. പലചരക്ക് കടകളില്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഉഷ്ണമേഖലാ പഴങ്ങളില്‍ ഒന്നുമാണ് പൈനാപ്പിള്‍ എന്നാണ് ന്യൂ മെക്‌സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ താമസിക്കുന്ന രജിസ്റ്റര്‍ ചെയ്ത ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ ഷെല്ലി റെയ്ല്‍ പറയുന്നത്.


പൈനാപ്പിള്‍ നിങ്ങള്‍ക്ക് നല്ലതാണോ?

പൈനാപ്പിള്‍ പ്രതിരോധശേഷി, ദഹനം, അസ്ഥികളുടെ ബലം എന്നിവയെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ പഴമാണ്. വിറ്റാമിന്‍ സി ഒരു മികച്ച പോഷകവുമാണ്. 'ഒരു കപ്പ് പൈനാപ്പിള്‍ മുതിര്‍ന്നവര്‍ക്ക് കഴിക്കാമെന്നാണ് പറയുന്നത്. ഇതില്‍ വിറ്റാമിന്‍ സിയുടെ അളവ് 100% ത്തിലധികം നല്‍കുന്നുവെന്നാണ് ' അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സിന്റെ ദേശീയ വക്താവും രജിസ്റ്റേര്‍ഡ് ഡയറ്റീഷ്യനുമായ കരോലിന്‍ സൂസി പറയുന്നത് . 

വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നുവെന്നും ആരോഗ്യമുള്ള ചര്‍മ്മത്തിനും സന്ധികള്‍ക്കും കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നുവെന്നും അകാല വാര്‍ധക്യത്തിനും കോശ നാശത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നുവെന്നും അവര്‍ വിശദീകരിച്ചു പറയുന്നു.

 

pine2.jpg

മാംഗനീസ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണ സ്രോതസ്സുകളില്‍ ഒന്നാണ് പൈനാപ്പിള്‍. ഒരു കപ്പ് മാംഗനീസ് നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്റെ 75% നല്‍കുന്നുണ്ട്. അസ്ഥികളുടെ രൂപീകരണത്തെ പിന്തുണയ്ക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്ന ഒരു ധാതുവാണ് മാംഗനീസ്.

പൈനാപ്പിളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പകറ്റുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് കുക്ക് പറയുന്നത്. നാരുകള്‍ ദഹനത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ കുടല്‍ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന് സൂസിയും കൂട്ടിച്ചേര്‍ക്കുന്നു.

 

പൈനാപ്പിളിന്റെ മറ്റൊരു ഗുണം ബ്രോമെലൈന്‍ കൊണ്ട് സമ്പന്നമാണ് എന്നതാണ്. 'ആന്റിഇന്‍ഫ്‌ലമേറ്ററി, ദഹന ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു എന്‍സൈം ആണെന്നാണ് സൂസി പറയുന്നത്. തീര്‍ച്ചയായും ബ്രോമെലൈന്‍ പ്രോട്ടീനുകളെ തകര്‍ക്കാനും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാനും സഹായിക്കുന്നവയാണ്. 

 

pine.jpg

ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് വീക്കം കുറയ്ക്കുകയും ശസ്ത്രക്രിയക്കോ തീവ്രമായ വ്യായാമത്തിനോ ശേഷമുള്ള വീണ്ടെടുക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നുമാണ്. കൂടാതെ, പഴത്തില്‍ മിതമായ അളവില്‍ വിറ്റാമിന്‍ ബി-6ഉം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികസനം, മാനസികാവസ്ഥ നിയന്ത്രണം, ഊര്‍ജ ഉപാപചയം, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയിലും പങ്കു വഹിക്കുന്നുണ്ട്.


പൈനാപ്പിള്‍ ജ്യൂസ് നിങ്ങള്‍ക്ക് നല്ലതാണോ?

പൈനാപ്പിള്‍ കഷണങ്ങളാക്കി ഉണ്ടാക്കുന്ന പൈനാപ്പിള്‍ ജ്യൂസ് മുഴുവന്‍ പഴത്തിലെയും അതേ വിറ്റാമിനുകളും ധാതുക്കളും നിലനിര്‍ത്തുന്നുണ്ട്. പക്ഷേ ഉല്‍പാദന പ്രക്രിയയില്‍ ധാരാളം നാരുകള്‍ നഷ്ടപ്പെടുന്നുവെന്നാണ് റെയ്ല്‍ വിശദീകരിക്കുന്നത്. നാരുകള്‍ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍ അതിന്റെ അഭാവം പൈനാപ്പിള്‍ ജ്യൂസിനെ മുഴുവന്‍ പഴത്തേക്കാളും സന്തുലിതമല്ലാത്ത ഒരു ഓപ്ഷനാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതായത് ജ്യൂസെടുക്കുമ്പോള്‍ നാരുകള്‍ നഷ്ടമാവുമെന്ന്. 

അതായത് പൈനാപ്പിള്‍ ജ്യൂസില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും 'ഒരു കപ്പ് പൈനാപ്പിള്‍ ജ്യൂസ് ഉണ്ടാക്കാന്‍ ഒന്നില്‍ കൂടുതല്‍ കപ്പ് പൈനാപ്പിള്‍ വേണ്ടിവരുമെന്നുമാണ് റെയ്ല്‍ വിശദീകരിക്കുന്നത്. പാസ്ചറൈസ് ചെയ്തു വരുന്ന പൈനാപ്പിള്‍ ജ്യൂസില്‍ അസംസ്‌കൃത പൈനാപ്പിള്‍ ജ്യൂസിനേക്കാള്‍ പോഷകങ്ങള്‍ കുറവാണ്. 

 

pin3.jpg

കാരണം ചൂട് സംസ്‌കരണം വിറ്റാമിന്‍ സി, ബ്രോമെലൈന്‍ തുടങ്ങിയ സെന്‍സിറ്റീവ് സംയുക്തങ്ങളെ ഇവ നശിപ്പിക്കും. ഇനി  കടകളില്‍ നിന്നു വാങ്ങുന്ന പൈനാപ്പിള്‍ ജ്യൂസുകളാണെങ്കില്‍ അവയില്‍ പഞ്ചസാരയോ പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കുന്നതുമാണ്. ഇത് പോഷകമൂല്യം കൂടുതല്‍ കുറയ്ക്കുകയും ചെയ്യുന്നു.


എല്ലാ ദിവസവും പൈനാപ്പിള്‍ കഴിക്കാമോ ?

പൈനാപ്പിളില്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ഇവ മിതമായി കഴിക്കുന്നതാണ് നല്ലത്. ഇതിനുള്ള ഒരു കാരണം, പഴത്തില്‍ ധാരാളം പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതു തന്നെയാണ്. കൂടാതെ നമ്മള്‍ ചേര്‍ക്കുന്ന പഞ്ചസാരയേക്കാള്‍ വളരെ മികച്ചവയാണെങ്കിലും ഇത് ചില വ്യക്തികളില്‍ പല്ലിന് ക്ഷയം, ശരീരഭാരം വര്‍ധിപ്പിക്കല്‍ അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്. 

 

പ്രമേഹമുള്ളവര്‍ പൈനാപ്പിള്‍ കഴിക്കുമ്പോള്‍ അതിന്റെ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കാരണം അളവില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കുക്ക് പറയുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താനായി പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഒരു ഉറവിടവുമായി ഇത് സംയോജിപ്പിക്കുന്നതാണ് നല്ലത്.

 

pine.jpg


പൈനാപ്പിള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാകും. നാരുകളും ബ്രോമെലൈനും മിതമായ അളവില്‍ ദഹനത്തെ പിന്തുണയ്ക്കുമെങ്കിലും ഇവ രണ്ടും അമിതമായി കഴിക്കുന്നത് വയറു വീര്‍ക്കുന്നതിനോ മലബന്ധത്തിനോ കാരണമാകുന്നതാണ്. പുതിയ പൈനാപ്പിള്‍ വലിയ അളവില്‍ കഴിച്ചതിനുശേഷം ചില ആളുകള്‍ക്ക് നാവില്‍ ഇക്കിളിയോ അല്ലെങ്കില്‍ കത്തുന്ന സംവേദനമോ അനുഭവപ്പെടുന്നുണ്ടെന്ന് സൂസി കൂട്ടിച്ചേര്‍ക്കുന്നു. 

 ഐബിഎസ് അല്ലെങ്കില്‍ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളോടുള്ള സംവേദനക്ഷമത പോലുള്ള അവസ്ഥകളുള്ള ആളുകള്‍ പൈനാപ്പിള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കാരണം പഴത്തിലെ ഉയര്‍ന്ന ആസിഡിന്റെ അളവ് കാരണമാണെന്നു കുക്ക് പറയുന്നു. പൈനാപ്പിള്‍ രക്തം നേര്‍പ്പിക്കുന്ന മരുന്നുകളുമായും ചില ആന്റിബയോട്ടിക്കുകളുമായും ഇടപഴകാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ അത്തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ പൈനാപ്പിള്‍  അമിതമായി കഴിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കണമെന്നും സൂസി ഉപദേശിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  14 hours ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  15 hours ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  15 hours ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  15 hours ago
No Image

'സിയാല്‍ പൊതുസ്വത്ത്'; കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടും; എതിര്‍വാദം തള്ളി ഹൈക്കോടതി

Kerala
  •  15 hours ago
No Image

ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്

Kerala
  •  15 hours ago
No Image

പാലായിൽ കാർ ഇടിച്ച് യുവതികൾ മരിച്ച അപകടം; അമിത വേഗതയാണ് കാരണമെന്ന് സ്ഥിരീകരിച്ച് പൊലിസ്

Kerala
  •  15 hours ago
No Image

തുടരുന്ന മഴ; പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Kerala
  •  16 hours ago
No Image

ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക മൊഴി പുറത്ത്; പ്രതിയ്ക്ക് അസാധാരണമായ ആത്മവിശ്വാസമെന്ന് പൊലിസ്

Kerala
  •  16 hours ago
No Image

എമിറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാം 'മിസ്റ' പദ്ധതിയിലൂടെ; എല്ലാ രാജ്യക്കാർക്കും അവസരം; കൂടുതലറിയാം

uae
  •  16 hours ago