HOME
DETAILS

എന്താണ് പുരുഷന്‍മാരില്‍ കാണുന്ന പ്രമേഹത്തിന്റെ രോഗലക്ഷണങ്ങള്‍  

  
August 03 2025 | 07:08 AM

Early Signs of Diabetes in Men  Explained in Malayalam

 


പ്രമേഹം ഇന്ന് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ രോഗമായിരിക്കുന്നു. എന്നില്‍ ഇതിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യാസമായാണ് കാണപ്പെടുന്നത്. നമുക്ക് പുരുഷന്‍മാരില്‍ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ..? ഇങ്ങനെയുണ്ടെങ്കില്‍ ഇത് പ്രമേഹത്തിന്റെ ആദ്യ സൂചനയാവാം. ഇടയ്ക്കിടെ ഈ തോന്നല്‍ ഉണ്ടാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് രാത്രിയില്‍ ഇത് കൂടുതലായി ഉണ്ടോ എന്നതും ശ്രദ്ധിക്കുക.  

വിശപ്പ് കൂടുകയും ദാഹം കൂടുകയും ചെയ്യാറുണ്ടോ...? ഇതു രണ്ടുമുണ്ടെങ്കില്‍ അതായത് അമിത വിശപ്പും ദാഹവും തോന്നുന്നുണ്ടെങ്കില്‍ ഇത് പ്രമേഹത്തിന്റെ സൂചനായാവാം. അതുകൊണ്ട് ഇതും ശ്രദ്ധിക്കുക. 

dia2.jpg


അമിത ക്ഷീണവും ബലഹീനതയും തോന്നുന്നുണ്ടെങ്കില്‍ ഇതും ശ്രദ്ധിക്കുക. ഇങ്ങനെയുണ്ടാവുന്നുണ്ടെങ്കില്‍ പ്രമേഹത്തിന്റെ ലക്ഷണമാവാം. 
ഭാരം പെട്ടെന്നു കുറയുന്നപോലെ തോന്നുക. ശരീരത്തിന്റെ ഭാരം പെട്ടെന്നു കുറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. പെട്ടെന്ന് മെലിയുന്നതും പ്രമേഹത്തിന്റെ ലക്ഷണമാവാം. 

കാഴ്ചയ്ക്കു മങ്ങല്‍. നിങ്ങളുടെ കാഴ്ചയ്ക്കു മങ്ങലുണ്ടെന്നു തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ഇത് പ്രമേഹത്തിന്റെ സൂചനയാവാം. അതുപോലെ കൈയിലോ കാലിലോ എവിടെയെങ്കിലും മുറിവുണ്ടെങ്കില്‍ അത് പതുക്കെയാണ് ഉണങ്ങുന്നതെങ്കില്‍ ഇതും പ്രമേഹത്തിന്റെ സൂചനയാവാം. 



കൈകാലുകളില്‍ മരവിപ്പ് തോന്നാറുണ്ടോ..? നിങ്ങളുടെ കൈകാലുകലില്‍ മരവിപ്പ് അനുഭവപ്പെടാറുണ്ടോ? അതുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അതിയായ ആഗ്രഹം തോന്നാറുണ്ടോ മധുരം കഴിക്കാന്‍ ? ഇങ്ങനെ മധുരമോഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടാവാം. 

വരണ്ട ചര്‍മം ആണോ നിങ്ങളുടേത്. വരണ്ട ചര്‍മമുണ്ടെങ്കില്‍ ചര്‍മത്തില്‍ പാടുകള്‍ ഉണ്ടാവുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. എന്തെങ്കിലും കളര്‍വ്യത്യാസത്തിലുള്ള നിറമാറ്റം കണ്ടാല്‍ ഇവയും ശ്രദ്ധിക്കുക. ഇതും പ്രമേഹത്തിന്റെ ലക്ഷണമാവാം. 

 

life.jpg

ക്ഷീണം തോന്നല്‍. പുരുഷന്‍മാരിലെ മറ്റൊരു ലക്ഷണമാണിത്. നിരന്തരമായി ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ഊര്‍ജത്തിനായി ഗ്ലൂക്കോസ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത് കൊഴുപ്പാവുകയും ഈ അവസ്ഥ നിങ്ങള്‍ക്ക് ക്ഷീണം നല്‍കുകയും ചെയ്യുന്നു.


ഇത്തരം രോഗലക്ഷണങ്ങള്‍  കണ്ടാലുടനെ സ്വയം രോഗനിര്‍ണയത്തിനു നില്‍ക്കാതെ നിര്‍ബന്ധമായും ഒരു ഡോക്ടറെ കാണുക. ഇതിനു ശേഷമേ രോഗം സ്ഥിരീകരിക്കാവൂ. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിൽ വളർച്ചയെത്തിയ കഞ്ചാവ് ചെടി; അന്വേഷണം ശക്തമാക്കി പൊലീസ്

Kerala
  •  2 days ago
No Image

തെളിവില്ല, ആരോപണം മാത്രം; ആപ് നേതാവ് സത്യേന്ദര്‍ ജെയിനിനെതിരായ അഴിമതി കേസ് കോടതി റദ്ദാക്കി

National
  •  2 days ago
No Image

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികള്‍

Kerala
  •  2 days ago
No Image

ഭീകരസംഘടനയില്‍ ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു; രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

'ശുദ്ധമായ വെള്ളമില്ല, പാലില്ല, ഭക്ഷണമില്ല' - ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ജീവന് ഭീഷണിയാകുന്ന പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യു.എൻ

International
  •  2 days ago
No Image

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ നികുതി ഗണ്യമായി കൂട്ടും; വീണ്ടും ഭീഷണിയുമായി ട്രംപ്

International
  •  2 days ago
No Image

വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ: വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍; സെബാസ്റ്റ്യന്‍ സീരിയന്‍ കില്ലറെന്ന് സൂചന

Kerala
  •  2 days ago
No Image

മുന്‍ പങ്കാളിയെ ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്താറുണ്ടോ?; എങ്കില്‍ യുഎഇയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇത്

uae
  •  2 days ago
No Image

2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ച് ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി

uae
  •  2 days ago
No Image

'മതിയാക്ക് ഈ യുദ്ധം' - ട്രംപിന് മൊസാദിന്റെ ഉൾപ്പടെ 600-ലധികം മുൻ ഇസ്‌റാഈലി സുരക്ഷാ മേധാവികളുടെ കത്ത്, നെതന്യാഹുവിന്റെ ഓഫീസിന് മുന്നിലും പ്രതിഷേധം 

International
  •  2 days ago