HOME
DETAILS

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

  
August 04 2025 | 11:08 AM

heavy rain in kerala-red and orange alert-new info

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

റെഡ് അലര്‍ട്ട്

05/08/2025: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Etxremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട്

04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍
05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം
06/08/2025: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് (06/08/2025 തീയതിയില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യത)07/08/2025: കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട്

04/08/2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
05/08/2025: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
06/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്
08/08/2025: കണ്ണൂര്‍, കാസറഗോഡ്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടിയെ കാറിൽ തനിച്ചാക്കി ഏലത്തോട്ടത്തിൽ ജോലിക്ക് പോയി; ആറു വയസ്സുകാരി മരിച്ച നിലയിൽ

Kerala
  •  2 hours ago
No Image

എയർ ഇന്ത്യ വിമാനത്തിൽ 'ടിക്കറ്റെടുക്കാത്ത അതിഥി'; പാറ്റകളെ കൊണ്ട് ബുദ്ധിമുട്ടിലായി യാത്രക്കാർ, ക്ഷമാപണം നടത്തി വിമാനക്കമ്പനി

Kerala
  •  2 hours ago
No Image

ഫോൺ ചോർത്തൽ; ഹെെക്കോടതി ഇടപെട്ടു; പിവി അൻവറിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  2 hours ago
No Image

ദുബൈയിലെ വീട്ടുടമസ്ഥർ ബാച്ചിലർമാരെക്കാൾ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകാൻ താൽപ്പര്യപ്പെടുന്നതിന്റെ കാരണമിത്

uae
  •  3 hours ago
No Image

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; ടീച്ചറുടെ ഇടപെടൽ ഒഴിവാക്കിയത് വലിയ അപകടം 

Kerala
  •  3 hours ago
No Image

ചെന്നിത്തലയില്‍ പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 

Kerala
  •  3 hours ago
No Image

ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലേക്ക് കൂടുതല്‍ ചികിത്സാ സഹായമെത്തിച്ച് ഖത്തര്‍

qatar
  •  3 hours ago
No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് പരോൾ

Kerala
  •  4 hours ago
No Image

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; യുഎഇയില്‍ നാളെ മഴ എത്തും

uae
  •  4 hours ago
No Image

വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയോധികയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി; രോ​ഗിയുടെ കയ്യിൽ രണ്ട് തുന്നൽ

Kerala
  •  4 hours ago