HOME
DETAILS

കണ്ടെയ്‌നറില്‍ കെട്ടുകണക്കിന് മദ്യംകടത്താന്‍ ശ്രമം; കുവൈത്ത് കസ്റ്റംസിന്റെ തന്ത്രപരമായ നീക്കത്തില്‍ മദ്യക്കുപ്പികള്‍ സഹിതം മലയാളികള്‍ അറസ്റ്റില്‍

  
Web Desk
August 06 2025 | 05:08 AM

Indians arrested with several bottles of liquor during inspection by Kuwait Customs

കുവൈത്ത് സിറ്റി: കണ്ടെയ്‌നറില്‍ കെട്ടുകണക്കിന് മദ്യംകടത്താനുള്ള ശ്രമം തടഞ്ഞ കുവൈത്ത് കസ്റ്റംസ് നിരവധി മദ്യക്കുപ്പികള്‍ സഹിതം മലയാളികളെ അറസ്റ്റ്‌ചെയ്തു. കുവൈത്തിലെ ഷുഐബ് തുറമുഖത്ത് ഒഴിഞ്ഞ കണ്ടെയ്‌നറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികള്‍ ആണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയവും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. 

മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് കുവൈത്തിലെ ഷുഐബ തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ ശൂന്യമാണെന്ന് കണ്ടതോടെ ഉണ്ടായ സംശയത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രൊഫഷണലായി പായ്ക്ക് ചെയ്ത മദ്യക്കുപ്പികള്‍ രഹസ്യ കമ്പാര്‍ട്ടുമെന്റുകള്‍ക്കുള്ളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. കണ്ടെയ്‌നര്‍ തുറമുഖത്ത് നിന്ന് പുറത്തുവിട്ട് ലഹരിവിരുദ്ധ വിഭാഗം രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇവരെ പിന്തുടര്‍ന്നു. അഹ്മദിയിലെ ഗോഡൗണില്‍ വെച്ച് മദ്യക്കടത്ത് സംഘം കണ്ടെയ്‌നര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കവെ ഉദ്യോഗസ്ഥര്‍ അവരെ വളയുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു.

ഹനീഫ, പാനിക്ക വീട്ടില്‍ ജവാര്‍ ജാസര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യയില്‍ നിന്നുള്ള സഹീര്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രണ്ടുപേരും സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ഇലരെ പ്രോസികൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

In a dramatic sting operation, Kuwaiti authorities have foiled a bold attempt to smuggle a stash of imported liquor hidden inside a shipping container — and arrested two Indian nationals in connection with the scheme.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago
No Image

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

National
  •  16 hours ago
No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  17 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago