HOME
DETAILS

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

  
Web Desk
November 02, 2025 | 6:10 PM

police register case against workers for molesting a stray dog

ബെംഗളൂരു: തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. കര്‍ണാടകയിലെ ചിക്കനായകഹള്ളിയിലാണ് കേസിനാസ്പദമായ സംഭവം. റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുള്ള ലേബര്‍ ഷെഡില്‍ നായക്കെതിരെ ലൈംഗികാതിക്രമം നടന്നെന്നാണ് പരാതി. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. 

കഴിഞ്ഞ ദിവസമാണ് ബെല്ലന്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തക പൊലിസില്‍ പരാതിയുമായി എത്തിയത്. താന്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്ന മിലി എന്ന തെരുവുനായയെ ഒക്ടോബര്‍ 13ന് ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് ലേബര്‍ ഷെഡില്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവത്തിന് താന്‍ ദൃക്‌സാക്ഷിയാണെന്നും യുവതി പരാതിയില്‍ പറയുന്നു. 

പരാതി ലഭിച്ച പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തയല്‍ നിയമം, ജീവികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ബെല്ലന്തൂര്‍ പൊലിസ് കേസ് എടുത്തത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്കെത്താനാണ് പൊലിസ് നീക്കം. നായയുടെ ലൈംഗികാവയവത്തില്‍ മുറിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  7 hours ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  8 hours ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  8 hours ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  8 hours ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  8 hours ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  8 hours ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  8 hours ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  9 hours ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  9 hours ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  9 hours ago