ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: നൈജീരിയക്കെതിരെ സൈനിക നടപടി ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയില്‍ ക്രിസ്തു മതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും, ഭരണകൂടം ക്രിസ്ത്യാനികളെ കൊല്ലാന്‍ അനുവദിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പെന്റഗണിനോട് ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ ഭീഷണി. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നടപടി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ നൈജീരിയക്കുള്ള എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്തുമെന്നും ട്രംപ് കുറിച്ചു.
'' നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിച്ചാല്‍ നൈജീരിയക്കുള്ള എല്ലാ സഹായവും അമേരിക്ക ഉടനടി നിര്‍ത്തലാക്കും. ഈ ഭയാനകമായ ക്രൂരത ചെയ്യുന്ന ഇസ് ലാമിക് തീവ്രവാദികളെ പൂര്‍ണമായും തുടച്ച് നീക്കും. സാധ്യമായ നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ യുദ്ധവകുപ്പിനോട് നിര്‍ദേശിക്കുന്നു. നമ്മള്‍ ആക്രമിച്ചാല്‍ അത് ക്രൂരമായിരിക്കും. നൈജീരിയന്‍ സര്‍ക്കാര്‍ വേഗം നടപടി സ്വീകരിക്കുന്നതാണ് നല്ലത്,' ട്രംപ് കുറിച്ചു.
Donald Trump warned of military action against Nigeria, accusing its government of permitting violence against Christians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."