ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി
മോസ്കോ: ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ 'ഖബറോവ്സ്ക്' (Khabarovsk) പുറത്തിറക്കി. 'ഡൂംസ്‌ഡേ മിസൈൽ' എന്നറിയപ്പെടുന്ന, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള 'പോസിഡോൺ' ആണവ ഡ്രോൺ വഹിക്കാനുള്ള ശേഷി ഈ അന്തർവാഹിനിക്കുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ്, സെവറോഡ്വിൻസ്കിലെ പ്രശസ്തമായ സെവ്മാഷ് കപ്പൽശാലയിൽ നടന്ന ചടങ്ങിലാണ് 'ഖബറോവ്സ്ക്' പുറത്തിറക്കിയത്.ചടങ്ങിൽ റഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ അലക്സാണ്ടർ മൊയ്സെയേവ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
"ഇന്ന് ഞങ്ങൾക്ക് ഒരു സുപ്രധാന ദിവസമാണ്. സെവ്മാഷിന്റെ സ്റ്റേണിൽ നിന്ന് ഭീമാകാരമായ ആണവോർജ്ജ മിസൈൽ ക്രൂയിസർ 'ഖബറോവ്സ്ക്' പുറത്തിറക്കിയിരിക്കുന്നു," ബെലൂസോവ് പ്രസംഗത്തിൽ പറഞ്ഞു.അന്തർവാഹിനി ആയുധങ്ങളും റോബോട്ടിക് സംവിധാനങ്ങളും ഉപയോഗിച്ച് റഷ്യയുടെ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കാനും "ലോകമഹായുദ്ധത്തിന്റെ വിവിധ പ്രദേശങ്ങളിലെ" ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിയുമെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടിഎഎസ്എസ് റിപ്പോർട്ട് ചെയ്തു.മറൈൻ എഞ്ചിനീയറിംഗിന്റെ സെൻട്രൽ ഡിസൈൻ ബ്യൂറോ ഓഫ് റൂബിനാണ് 'ഖബറോവ്സ്ക്' രൂപകൽപ്പന ചെയ്തത്.ഇന്ത്യയുടെ ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനിക്കപ്പൽ മുൻപ് നവീകരിച്ചത് ഈ സെവ്മാഷ് കപ്പൽശാലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."