HOME
DETAILS

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിനത്തില്‍; അവധിദിനം മാറ്റിയാല്‍ നീണ്ട വാരാന്ത്യത്തിന് സാധ്യത | UAE public holiday

  
Web Desk
August 06 2025 | 13:08 PM

uae Public Holiday Possible Long Weekend If Dates Shift

ദുബൈ: ചെറിയ പെരുന്നാള്‍ അവധിയും വലിയ പെരുന്നാള്‍ അവധിയും കഴിഞ്ഞെങ്കിലും കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇനിയും പൊതുഅവധി ദിവസങ്ങള്‍ വരാനിരിക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് യുഎഇയിലെ താമസക്കാര്‍. 

ഈജിപ്തിലെ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമി ആന്റ് ജിയോഫിസിക്‌സ് നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബര്‍ 4 വ്യാഴാഴ്ച മുഹമ്മദ് നബി (സ) യുടെ ജന്മദിനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ പൊതുഅവധി ദിനങ്ങളെ സംബന്ധിച്ച മന്ത്രിസഭാ പ്രമേയ പ്രകാരം നബി (സ) യുടെ ജന്മദിനം ഔദ്യോഗിക അവധിയായി അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം റബീഉല്‍ അവ്വല്‍ 12 യുഎഇയില്‍ വ്യാഴാഴ്ചയാകാനാണ് സാധ്യത. സര്‍ക്കാര്‍ നയം അനുസരിച്ച് ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. 

 

അവധി മാറ്റിയാല്‍ നീണ്ട വാരാന്ത്യത്തിന് സാധ്യത

2024 ലെ കാബിനറ്റ് പ്രമേയം നമ്പര്‍ (27) ലെ ആര്‍ട്ടിക്കിള്‍ (2) പ്രകാരം യുഎഇ സര്‍ക്കാരിന് ഈദ് ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാന്‍ കഴിയും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ യുഎഇ നിവാസികള്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കും.  ഈ വര്‍ഷം താമസക്കാര്‍ ഏറ്റവും പ്രതീക്ഷിക്കുന്ന ഇടവേളകളില്‍ ഒന്നായി ഈ അവധി മാറുമെന്നാണ് കരുതുന്നത്. 

പൊതു, സ്വകാര്യ മേഖലകള്‍ക്ക് നബിദിനത്തിന് സാധാരണയായി ഒരു ദിവസത്തെ അവധിയാണ് നല്‍കാറുള്ളത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് താമസക്കാരും പ്രവാസികളും പ്രതീക്ഷിക്കുന്നത്.

നബിദിനത്തോടെ യുഎഇയിലെ 2025 ലെ പൊതു അവധി ദിവസങ്ങള്‍ അവസാനിക്കുന്നില്ല. ഡിസംബര്‍ 1 തിങ്കളാഴ്ചയാണ് അനുസ്മരണ ദിനം, അതേസമയം ഡിസംബര്‍ 2 ചൊവ്വാഴ്ചയും ഡിസംബര്‍ 3 ബുധനാഴ്ചയുമായാണ് ദേശീയ ദിനാഘോഷങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. 1971 ഡിസംബര്‍ 2ന് യുഎഇ സ്ഥാപിതമായതിന്റെ വാര്‍ഷികമാണ് ഈദുല്‍ ഇത്തിഹാദ് എന്നും അറിയപ്പെടുന്ന ദേശീയ ദിനം.

 

The UAE’s next public holiday date has been revealed, with a chance for a long weekend if the official schedule changes. Here’s what residents can expect.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

National
  •  16 hours ago
No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  18 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  18 hours ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  18 hours ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  19 hours ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  19 hours ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  20 hours ago