HOME
DETAILS

ഹാഗിയ സോഫിയ പള്ളിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  
Web Desk
August 09 2025 | 07:08 AM

Man Attempts Arson Inside Istanbuls Historic Hagia Sophia Mosque Detained by Police

ഇസ്തംബൂളിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നഗരത്തിലെ കഗിതാനെ ജില്ലയില്‍ താമസിക്കുന്ന 42 കാരനായ മെസുത് ഗുക്ലു എന്നയാളാണ് പ്രതി. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11:50 ഓടെ ഗുക്ലു പള്ളിയില്‍ പ്രവേശിച്ച് മഹ്‌മൂദ് കക ലൈബ്രറിക്ക് സമീപം തറയില്‍ ഒരു പുസ്തകം വച്ച ശേഷം അത് കത്തിച്ചു. ഇസ്താംബുള്‍ പൊലിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ  വിശദീകരണം ഇങ്ങനെ. തീപിടുത്തത്തില്‍ പള്ളിയുടെ ചരിത്രപ്രസിദ്ധമായ പരവതാനിയുടെ ഒരു ഭാഗം കത്തി നശിച്ചതായും പൊലിസ് അറിയിച്ചു. സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി.  സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയാണ് പള്ളിയിലെ ഇമാമിനെ വിവരം അറിയിച്ചത്.

ചുവന്ന തൊപ്പിയും കറുത്ത ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച ഒരാള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് 
അധികാരികള്‍ പുറത്തുവിട്ട സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ കാണാം. പ്രതിയുടെ കൈവശം ചെറിയ കടലാസ് കഷ്ണങ്ങള്‍ മാത്രമാണ് കണ്ടതെന്ന് പൊലിസ് വ്യക്തമാക്കി.  തീ കത്തുന്ന ദ്രാവകങ്ങളോ മറ്റോ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് സംശയം ജനിപ്പിക്കാതെ മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ കടന്നുപോകാന്‍ ഇയാള്‍ക്ക് കഴിഞ്ഞതെന്നും പൊലിസ് വ്യക്തമാക്കി.  


പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം, ഗുക്ലുവിനെ ജുഡീഷ്യല്‍ അധികാരികള്‍ക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. ജൂലൈ 13 ന് ഇയാള്‍ക്കെതിരെ ഔദ്യോഗിക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതേസമയം, ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും മാനസിക വൈകല്യങ്ങള്‍ക്ക് നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹാഗിയ സോഫിയ, ഇസ്താംബൂളിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ്.

ബൈസന്റൈന്‍ സാമ്രാജ്യകാലത്ത് എഡി 537-ല്‍ ഒരു കത്തീഡ്രലായി നിര്‍മ്മിച്ച ഇത്, ഓട്ടോമന്‍ അധിനിവേശത്തിനുശേഷം 1453-ല്‍ ഒരു പള്ളിയാക്കി മാറ്റി. 1935-ല്‍, തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഉത്തരവ് പ്രകാരം ഇത് ഒരു മ്യൂസിയമായി മാറി, പിന്നീട് 2020 ജൂലൈയില്‍ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം വീണ്ടും പള്ളിയാക്കി മാറ്റി.

 

A 42-year-old man, identified as Mesut Goklu from Istanbul’s Kagithane district, was detained after attempting to set fire to a section of the historic Hagia Sophia Mosque. The incident occurred around 11:50 PM near the Mahmud I Library. A portion of the mosque’s iconic carpet was damaged, but major destruction was prevented thanks to the quick response from security personnel.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  20 hours ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  21 hours ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  21 hours ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

National
  •  a day ago
No Image

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ

Kerala
  •  a day ago
No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ

National
  •  a day ago
No Image

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

Kerala
  •  a day ago