HOME
DETAILS

പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത; അടിമുടി അനിശ്ചിതത്വം

  
Web Desk
August 09 2025 | 02:08 AM

Palakkad-Kozhikode Greenfield National Highway Extreme uncertainty

മഞ്ചേരി: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത അതിവേഗ ഇടനാഴി (ഹൈ സ്പീഡ് കോറിഡേ‍ാർ) നിർമാണത്തിന് അന്തിമരൂപരേഖ തയാറാക്കാനാകാതെ ദേശീയ പാത അതോറിറ്റി. 97 ശതമാനം ഭൂമി ഏറ്റെടുത്തിട്ടും രൂപരേഖ പലതവണ മാറ്റിയതോടെ ടെൻഡർ നടപടികൾ ഉൾപ്പെടെ അനിശ്ചിതത്വത്തിലാണ്. 

എത്ര പ്രവേശന റോഡുകൾ, എവിടെയെല്ലാം എന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ദേശീയപാത 544ൽ പാലക്കാട് മരുത റോഡിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി. ഈ വർഷം ജൂലൈ ആദ്യവാരം ടെൻഡർ നടപടി ആരംഭിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. 134.1ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ലഭ്യമായതോടെ നടപടി വേഗത്തിലാകുമെന്നായിരുന്നു വിലയിരുത്തൽ. 

സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറാകുന്ന പാതയിൽ ഒരിടത്തും സർവിസ് റോഡുകൾ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പകരം നിശ്ചിതദൂരത്തിൽ അടിപ്പാതകൾ നിർമിച്ച് ഇരുവശങ്ങളിലുമുള്ളവർക്ക് യാത്ര ചെയ്യുന്ന രീതിയിലായിരുന്നു രൂപരേഖ. 12 ഇടങ്ങളിൽ പ്രവേശന റോഡുകൾ അനുവദിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടിലെത്തി. ഇത് പാതയുടെ നിർമാണത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി. പ്രതിഷേധം ഉയർന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എ.പി അനിൽ കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് എതിർപ്പ് അറിയിച്ചു. പ്രവേശന റോഡ് സംബന്ധിച്ച തീരുമാനത്തിൽ പുനപരിശോധന ഉണ്ടായേക്കുമെന്നാണ് വിവരം. 

മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന പാത 121 കിലോമീറ്ററാണ് ദൂരം. 10,800 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. പാലക്കാട് ജില്ലയിൽ 61.4 കിലോമീറ്റർ ദൂരമാണ് പാത. മലപ്പുറത്ത് 53 കിലോമീറ്ററും കോഴിക്കോട് ആറര കിലോമീറ്റർ ദൂരവുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

Kerala
  •  20 hours ago
No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  20 hours ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  21 hours ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  21 hours ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

crime
  •  a day ago
No Image

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ

Kerala
  •  a day ago
No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ

National
  •  a day ago