വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികളെ കയറ്റാതെ പോവാൻ ശ്രമിച്ച സ്വകാര്യ ബസ്സിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം. കുന്ദമംഗലം കാരന്തൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നിയ എന്ന സ്വകാര്യ ബസ് വിദ്യാർത്ഥികളെ കയറ്റാതെ പോവാൻ ശ്രമിച്ചതോടെ ഹോം ഗാർഡ് ബസിനെ തടയാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ബസ് നിർത്തിയില്ല. ഇതോടെ ഹോം ഗാർഡ് റോഡിൽ കിടക്കുകയായിരുന്നു. ഈ ബസ് വിദ്യാർത്ഥികളെ കയറ്റാതെ സ്ഥിരമായി കടന്ന് പോവാറുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവം കണ്ടു നിന്ന വിദ്യാർത്ഥികൾ ഹോം ഗാർഡിന്റെ ഈ പ്രവർത്തിയിൽ കയ്യടിക്കുകയും ചെയ്യുന്നുണ്ട്.
Home Guards protest by lying in front of a private bus that tried to leave without picking up school students. The incident took place on Friday evening in Karanthur, Kundamangalam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."