
അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് കനത്ത നാശം ഉണ്ടാക്കിയതായി വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് ഒരു പ്രതികരണം നടത്തുന്നത്.
ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കര-വ്യോമ കൊല" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഷഹബാസ് ജേക്കബാബാദ് വ്യോമതാവളത്തിലെ ഒരു എഫ്-16 ഹാംഗർ ഭാഗികമായി തകർന്നുവെന്നും അതിനുള്ളിലെ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും സിംഗ് പറഞ്ഞു.
80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന സംഘർഷത്തിന്റെ തീവ്രതയാണ് ശത്രുവിനെ ചർച്ചകൾ നടത്താൻ നിർബന്ധിതരാക്കിയതെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. അതൊരു ഹൈടെക് യുദ്ധമായിരുന്നു. 80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന യുദ്ധത്തിൽ, ഞങ്ങൾക്ക് പാകിസ്ഥാനിൽ വളരെയധികം നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞു. അവർ ആക്രമണം തുടർന്നാൽ അവർ അതിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് അവർക്ക് വ്യക്തമായിരുന്നു.- അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരും യുഎഇ, നേപ്പാൾ പൗരന്മാരും കൊല്ലപ്പെട്ടു. ആക്രമത്തിൽ 20 പേർക്കു പരുക്കേറ്റു. ഇതിന് മറുപടിയെന്നോണം ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
During Operation Sindoor, carried out in response to the Pahalgam terror attack, India inflicted heavy damage on Pakistan, said Air Chief Marshal A.P. Singh. He confirmed that five Pakistani fighter jets and one airborne surveillance aircraft were destroyed. The S-400 air defense system played a major role in downing the fighter jets. This is the first official statement by the Air Force Chief on Operation Sindoor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇൻഡോർ - ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലിസ്
National
• a day ago
ഗസ്സ കൈയടക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനത്തെ അപലപിച്ച് യുഎഇ
uae
• a day ago
ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്
Kerala
• a day ago
ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം
Kerala
• a day ago
കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis
Kerala
• a day ago
ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി
National
• a day ago
'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍
National
• a day ago
ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്
International
• a day ago
ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി
National
• a day ago
ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല
uae
• a day ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• a day ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• a day ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 2 days ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 2 days ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 2 days ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 2 days ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 2 days ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
സ്നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്
Kerala
• 2 days ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 2 days ago