HOME
DETAILS

ബഹ്‌റൈന്‍: ജനനം സമയബന്ധിതമായി രജിസ്റ്റര്‍ ചെയ്യണം, അല്ലെങ്കില്‍ കോടതി കയറേണ്ടിവരും; പ്രവാസികളെ ഓര്‍മ്മിപ്പിച്ച് ലീഗല്‍ സെല്‍ | Birth Registration in Bahrain

  
August 10 2025 | 03:08 AM

Births must be registered on time or they will have to go to court Bahrain Legal Cell reminds expatriates

മനാമ: കുട്ടികളുടെ ജനനം സമയബന്ധിതമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രവാസികളെ ഓര്‍മിപ്പിച്ച് പ്രവാസി ലീഗല്‍ സെല്‍ബഹ്‌റൈന്‍ ചാപ്റ്റര്‍. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് കാരണം കുഞ്ഞുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നും ഇത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലീഗല്‍ സെല്ല് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ബഹ്‌റൈനിലെ നിലവിലെ നിയമപ്രകാരം ഒരു കുഞ്ഞ് ജനിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടന്നിരിക്കണമെന്നാണ്. ഈ സമയത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങേണ്ടി വരും. നിയമപരമായി അനുവദിച്ച 15 ദിവസത്തിനപ്പുറം കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്ന ബഹ്‌റൈനിലെ പ്രവാസി മാതാപിതാക്കള്‍ സര്‍ട്ടിഫിക്കറ്റിനായി കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗല്‍ സെല്‍ ഇക്കാര്യം ഉണര്‍ത്തിയത്. തങ്ങള്‍ സഹായിച്ച നിരവധി കുടുംബങ്ങള്‍ക്ക് കാലതാമസം കാരണം അനാവശ്യ നിയമപരവും സാമ്പത്തികവുമായ ഭാരം വഹിക്കേണ്ടിവന്നുവെന്ന് സെല്‍ ചൂണ്ടിക്കാട്ടി.

ഒരു ദിവസം മുതല്‍ ഏഴുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഫീസ് അര ദിനാറും (116 രൂപ) ഒരാഴ്ചയില്‍ കൂടുതല്‍ പ്രായമുള്ളവര്‍ കുഞ്ഞുങ്ങള്‍ക്ക് 0.900 ദിനാറും (209 രൂപ) ആണ്. ജനന സര്‍ട്ടിഫിക്കറ്റ് കൃത്യ സമയത്ത് എടുത്തില്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും. ഇതിന് വലിയ ഒരു തുക നല്‍കേണ്ടി വരും. ഇതൊഴിവാക്കാന്‍ കൃത്യ സമയത്ത് രജിസ്റ്റര്‍ ചെയ്യാനുള്ള നപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.


സമയപരിധി കഴിഞ്ഞാല്‍ പിന്നെ കോടതി മാത്രം ഓപ്ഷന്‍

'പിന്നീട് അല്ലെങ്കില്‍ എംബസി വഴി കൈകാര്യം ചെയ്യാമെന്ന് കരുതി പല മാതാപിതാക്കളും സമയപരിധി നഷ്ടപ്പെടുത്തുന്നു, പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍' - ഗ്ലോബല്‍ പിആര്‍ഒയും പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് പറഞ്ഞു. 15 ദിവസത്തെ നിയമപരമായ കാലാവധി അവസാനിച്ചതിന് ശേഷം മാതാപിതാക്കള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇഗവണ്‍മെന്റ് അതോറിറ്റിക്ക് കീഴിലുള്ള പ്രത്യേക സമിതിയെ സമീപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍ കോടതികള്‍ വഴിയാണ് ഏക പോംവഴി.

കോടതി നടപടിക്രമങ്ങളില്‍ അഭിഭാഷക ഫീസ്, സിവില്‍ വിധികള്‍, കത്തുകള്‍, മറ്റ് നടപടികള്‍ എന്നിവ ഉള്‍പ്പെടുന്നു.  സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ സാധാരണ പ്രസവത്തിന് 125 ദിനാറും (30,000 രൂപ) സിസേറിയന് 150 ദിനാറും (35,000 രൂപ) ഈടാക്കുന്നു. ഇതിന് പുറമെ ജനനസര്‍ട്ടിഫിക്കറ്റിനുള്ള തക വേറെയും. അധിക പകര്‍പ്പുകള്‍ക്ക് ഓരോന്നിനും ഒരു ദിനാറും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസവസമയത്ത് ദമ്പതികള്‍ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാകാം ഈ സാഹചര്യം ഉണ്ടായതെന്ന് തിരുനിലത്ത് വിശദീകരിച്ചു. 'അത്തരം സാഹചര്യങ്ങള്‍ കൂടുതലും അഭിമുഖീകരിക്കുന്നത് താഴ്ന്ന വരുമാന വിഭാഗത്തില്‍പ്പെട്ട ആളുകളോ പ്രസവ സമയത്ത് ജോലി നഷ്ടപ്പെട്ട ദമ്പതികളോ ആണ്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ അവര്‍ കാലതാമസം വരുത്തുന്നു. പിന്നീട് അപേക്ഷിക്കുന്നതിനായി മാറ്റിവയ്ക്കുന്ന ചിലരുണ്ട്. ലീഗല്‍ സെല്‍ അടുത്തിടെ കൈകാര്യം ചെയ്ത കേസുകളെല്ലാം സാമ്പത്തിക ദുരിതത്തിലായ ദമ്പതികളുമായി ബന്ധപ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ചെലവും നീണ്ട കാത്തിരിപ്പും

'വിഷയം കോടതി വഴി കൈകാര്യം ചെയ്യുമ്പോള്‍ അത് ഏകദേശം 400 ദിനാര്‍ (92,000 രൂപ) ചെലവിന് കാരണമാകുന്നു. മാത്രമല്ല ഇത് സമയമെടുക്കുകയും ചെയ്യുന്നു- തിരുനിലത്ത് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെക്കുറിച്ച് അവബോധം ആവശ്യപ്പെടുന്നത്. ഇത് സമയബന്ധിതമായി ശ്രദ്ധിക്കാത്ത ആളുകളുണ്ട്. എല്ലാം ഡെലിവറിയിലൂടെയാണ് ചെയ്യുന്നതെന്ന് കരുതുന്ന ആളുകളുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴോ വിസ പുതുക്കലുകള്‍ നേരിടുമ്പോഴോ അവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത്തരം കാലതാമസം മൂലം രേഖകളില്ലാത്ത വ്യക്തികളുടെ നിരവധി കേസുകള്‍ ഉണ്ടെന്നും അവബോധം നിര്‍ണായകമാണെന്നും പ്രവാസി ലീഗല്‍ സെല്‍ മുന്നറിയിപ്പ് നല്‍കി. വൈകിയ ജനന സര്‍ട്ടിഫിക്കറ്റ് കുട്ടികളെ പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ നിന്ന് തടയുമെന്നും ഭാവിയിലെ യാത്രകള്‍ പോലും നിയന്ത്രിക്കുമെന്നും അതില്‍ പറയുന്നു.

Expatriate parents in Bahrain who delay registering their child’s birth beyond the 15-day legal window are being forced to go through costly and time-consuming court procedures, warns Pravasi Legal Cell.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  a day ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  a day ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  a day ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  a day ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

National
  •  a day ago